ബംഗളൂരു: അയോധ്യയിലെ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ മുസ്‍രായ് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ്.പ്രത്യേക പ്രാര്‍ഥനകളും പ്രതിഷ്ഠയുടെ മുഹൂര്‍ത്തത്തില്‍ മംഗളാരതിയും നടത്തണമെന്നാണ് ഉത്തരവ്.മുസ്‍രായ് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിലാണ് പൂജകള്‍ നടത്തേണ്ടത്.കര്‍ണാടകയിലെ ജനങ്ങളുടെ ക്ഷേമത്തിനായാണ് പൂജകള്‍ നടത്തേണ്ടതെന്നും ഉത്തരവില്‍ പറയുന്നു.രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതൃത്വം പങ്കെടുക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുമ്പോഴാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ഈ ഉത്തരവ്.
അയോധ്യാ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ ആര് പങ്കെടുത്താലും കുറ്റപ്പെടുത്താനില്ലെന്ന് മുസ്ലീം ലീഗ് ദേശീയ പ്രസിഡന്‍റ് കെ. എം. ഖാദര്‍ മൊയ്തീൻ വ്യക്തമാക്കി. . കോണ്‍ഗ്രസ്സ് പോകണമെന്നോ പോകരുതെന്നോ ലീഗ് പറയില്ല. സുപ്റീം കോടതി വിധിയെ ബഹുമാനിക്കുന്നതാണ് പാര്‍ട്ടി നിലപാട് . അയോധ്യയില്‍ സമാധാനം പുലരണം എന്നാണ് പ്രാര്‍ത്ഥനയെന്നും ഖാദര്‍ മൊയ്തീന്‍ ചെന്നൈയിൽ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















