അയോധ്യ: ജനുവരി 22ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങ് ഉത്തര്‍ പ്രദേശിലെ എല്ലാ ജയിലുകളിലും തത്സമയം വീക്ഷിക്കാനാകുമെന്ന് ജയില്‍ മന്ത്രി ധര്‍മവീര്‍ പ്രജാപതി അറിയിച്ചു.ചടങ്ങ് എല്ലാ തടവുകാര്‍ക്കും തത്സമയം കാണാകും.
‘ഏകദേശം 1.05 ലക്ഷം തടവുകാര്‍ ജയിലുകളിലുണ്ട്. അവരും ഈ രാജ്യത്തെ പ്രജകളാണ്. അവര്‍ ഈ ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് സംസ്ഥാനത്തെ എല്ലാ ജയിലുകളിലും തത്സമയ സംപ്രേഷണം നടത്തുന്നത്’ -മന്ത്രി പറഞ്ഞു.
‘ചില സംഭവങ്ങള്‍ നടക്കുമ്പോൾ മാത്രമാണ് അവര്‍ കുറ്റവാളികളാകുന്നത്. എന്നാല്‍, ഇതുപോലെയുള്ള വിശുദ്ധ അവസരങ്ങളില്‍ അവര്‍ ഒറ്റപ്പെടാതിരിക്കാനാണ് ഈ ക്രമീകരണം’ -മന്ത്രി വിശദീകരിച്ചു.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മഹാപ്രതിഷ്ഠാ ചടങ്ങ് രാജ്യത്തുടനീളം ബൂത്ത് തലത്തില്‍ തത്സമയം സംപ്രേഷണം ചെയ്യാൻ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വലിയ സ്‌ക്രീനുകള്‍ സ്ഥാപിക്കാൻ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ജനുവരി 22നാണ് ഉദ്ഘാടന ചടങ്ങ്.