കൊച്ചി: എറണാകുളം കോതമംഗലത്തിനടുത്ത് വാരപ്പെട്ടിയില്‍ നിന്ന് കാണാതായ 12 വയസുകാരി അളകനന്ദയ്ക്കായി തിരച്ചില്‍ പുരോഗമിക്കുന്നു.ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അളകനന്ദ വീട്ടില്‍ നിന്ന് പോയത്. പെണ്‍കുട്ടി റോഡരികിലൂടെ ഒറ്റയ്ക്ക് ബാഗും തൂക്കി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. വീട്ടില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന അനുജനെ തനിച്ചാക്കി ഇപ്പോള്‍ വരാമെന്ന് പറഞ്ഞാണ് അളകനന്ദ ബാഗുമായി പോയതെന്നാണ് വിവരം.
വീട്ടില്‍ നിന്ന് പോകുമ്ബോള്‍ കുട്ടിയുടെ പക്കല്‍ കുടുക്ക പൊട്ടിച്ച പണമുണ്ടായിരുന്നുവെന്ന് വിവരമുണ്ട്. വാരപ്പെട്ടി ഇഞ്ചൂരില്‍ പ്രേമകുമാറിന്റെ മകളാണ് കാണാതായ അളകനന്ദ. വീടിനടുത്തുള്ള സ്കൂളിലെ വാര്‍ഷികാഘോഷം കാണാൻ പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടി വീട്ടില്‍ നിന്ന് പോയതെന്നും വിവരമുണ്ട്. പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് കഴിഞ്ഞ ദിവസം അളകനന്ദയെ വീട്ടുകാര്‍ ശകാരിച്ചിരുന്നുവെന്നും വിവരം ലഭിച്ചു.
കുട്ടി തിരികെ വരാതായതോടെയാണ് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കോതമംഗലം പൊലീസ് അറിയിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെ കൊടുത്തിരിക്കുന്ന നമ്ബറിലോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.