തിരുവനന്തപുരം : മാസപ്പടിയിൽ നിന്നല്ല ജനങ്ങളുടെ നികുതിയിൽ നിന്നാണ് പെൻഷൻ ചോദിക്കുന്നതെന്ന് ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച് ശ്രദ്ധേയയായ മറിയക്കുട്ടി. രാവിലെ കോൺഗ്രസ് രാത്രി ബിജെപി എന്ന സിപിഎം വിമർശനം മറിയക്കുട്ടി തളളി.
പിണറായി വിജയന്റേതല്ലാതെ അല്ലാത്ത എല്ലാ പാർട്ടികളുടെയും പരിപാടികളിലും പങ്കെടുക്കും. ഇക്കാര്യം ആദ്യം മുതൽ തന്നെ പറഞ്ഞിരുന്നുവെന്ന് മറിയക്കുട്ടി പറഞ്ഞു. കോൺഗ്രസ് വിളിച്ചാലും ബിജെപി വിളിച്ചാലും മുസ്ലിംലീഗ് വിളിച്ചാലും പോകുമെന്നും മറിയക്കുട്ടി വിശദീകരിച്ചു.
സേവ് കേരള ഫോറം സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച അവകാശ സംരക്ഷണ യാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. പരിപാടിക്കിടെ പിണറായിയും മോദിയും ഒരുമിച്ച് നിൽക്കുന്ന ദൃശ്യങ്ങളും കാണിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു