Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

കാഴ്ചയിലെ മുഖസാദൃശ്യം സിനിമയിൽ അനുഗ്രഹമായി: ശ്രീധന്യ

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Jan 4, 2024, 12:32 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാഴ്ചയിലെ മുഖസാദൃശ്യം സിനിമയിൽ അനുഗ്രഹമായി വരുന്നത് വളരെ അപൂർവമാണ്. യുവതാരം അനശ്വര രാജനുമായി അത്തരത്തിലുള്ള സാമ്യത്തിലൂടെ ശ്രീധന്യയുടെ കരിയറിൽ സംഭവിച്ചത് രണ്ടു ഹിറ്റുകളാണ്. ആദ്യം പ്രണയവിലാസവും ഇപ്പോൾ നേരും.

പ്രണയവിലാസത്തിൽ അനുശ്രീ എന്ന കഥാപാത്രത്തിന്റെ രണ്ടു കാലഘട്ടങ്ങളെയാണ് അനശ്വരയും ശ്രീധന്യയും ചെയ്തതെങ്കിൽ, നേരിൽ അമ്മയും മകളുമായിട്ടാണ് ഇരുവരും എത്തുന്നത്. അനശ്വര അവതരിപ്പിച്ച സാറ കരുത്തോടെ കളം നിറഞ്ഞപ്പോൾ ശ്രീധന്യ അവതരിപ്പിച്ച പർവീൺ പ്രേക്ഷകരുടെ കണ്ണു നിറച്ചു.

,

ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പടം ഇറങ്ങിയിട്ട്, ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് എനിക്ക് വിളി വരുന്നത്. പഴയ സുഹൃത്തുക്കൾ, പരിചയക്കാർ അങ്ങനെ പലരും വിളിച്ചു. മെസജ് അയച്ചു. അങ്ങനെയൊരു അനുഭവം ആദ്യമായിട്ടാണ്. ആരും നെഗറ്റീവ് പറഞ്ഞില്ല. രക്ഷാധികാരി ബൈജുവും പ്രണയവിലാസവും നന്നായി തിയറ്ററിൽ ഓടിയ പടങ്ങൾ ആയിരുന്നുവെങ്കിലും ഇത്രയും വലിയ ഹിറ്റ് ആയിരുന്നില്ല.

ഇൻഡസ്ട്രി എന്നെ അംഗീകരിച്ചു എന്നൊരു ഫീലാണ് നേരിന്റെ പ്രതികരണങ്ങളിൽ നിന്നു ലഭിക്കുന്നത്. ഞാൻ തിരുവനന്തപുരത്താണ് സിനിമ കണ്ടത്. പിന്നെ, മുംബൈയിലെത്തി വീട്ടുകാർക്കൊപ്പം വീണ്ടും സിനിമ കണ്ടു. രസകരമായ ഒരു അനുഭവം അപ്പോഴുണ്ടായി.

സിനിമയിൽ ഗുണ്ടകൾ എന്റെ വായ പൊത്തിപ്പിടിക്കുന്ന രംഗമുണ്ട്. അതു കണ്ടിട്ട് എന്റെ മകൾ അടുത്തിരുന്നു ഒരു ചോദ്യം. ‘അമ്മയ്ക്ക് ഒന്ന് അയാളെ ചവുട്ടിക്കൂടായിരുന്നോ, കളരിയൊക്കെ പഠിച്ചതല്ലേ?’ എന്ന്

ReadAlso:

ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം : “പൂച്ച സാർ” ടൈറ്റിൽ പോസ്റ്റർ റിലീസായി

ചർച്ചകളിൽ നിറയുന്നത് തൃഷയുടെ താലി; വിവാഹ അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത്?

വിരാട് കർണ്ണ നായകനാകുന്ന മിത്തോളജിക്കൽ ആക്ഷൻ- അഡ്വഞ്ചർ; നാഗബന്ധം’ കേരളത്തിൽ വിതരണതിനെത്തിക്കുന്നത് ഗുഡ് ഫെല്ലാസ്

സന്തോഷ് ഇടുക്കിയുടെ “മധുരം വെപ്പ്” ആരംഭിച്ചു

ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ: ‘ലർക്ക്’

അനശ്വര എന്ന സർപ്രൈസ്

ഞാനും അനശ്വരയുമായുള്ള സാദൃശ്യം നേരിലും വർക്ക് ആയിട്ടുണ്ടെന്നാണ് എനിക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്നും മനസിലാക്കുന്നത്. സിനിമ ചെയ്യുമ്പോൾ തന്നെ ഞങ്ങളുടെ ഈ സംഭവം വർക്കൗട്ട് ആകുമെന്നൊരു തോന്നലുണ്ടായിരുന്നു.

എന്നെ ഈ സിനിമയിലേക്ക് വിളിക്കുന്നത് പ്രൊഡക്‌ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ ആണ്. ജീത്തു സാറിന്റെ സിനിമയാണ്. ലാലേട്ടനാണ് നായകൻ, എന്നു മാത്രമെ പറഞ്ഞുള്ളൂ. അങ്ങനെയൊരു സിനിമയിലേക്ക് വിളിക്കുമ്പോൾ എന്തായാലും വലിയ ആവേശം തോന്നുമല്ലോ. കൂടുതലൊന്നും ചോദിച്ചില്ല. അനശ്വര രാജന്റെ അമ്മയുടെ കഥാപാത്രമാണെന്ന് അറിയുന്നതൊക്കെ പിന്നീടാണ്. അതൊരു സർപ്രൈസ് ആയിരുന്നു. 

,

പരസ്യത്തിലൂടെ വന്ന സിനിമകൾ

പ്രണയവിലാസത്തിൽ എന്റെ കഥാപാത്രത്തിന്റെ ചെറുപ്പകാലം അഭിനയിച്ചിരിക്കുന്നത് അനശ്വര ആയിരുന്നല്ലോ. അതിലേക്ക് കാസ്റ്റ് ചെയ്യാൻ കാരണം, മുൻപ് ഞാനും അനശ്വരയും ഒരുമിച്ച് അഭിനയിച്ച ഒരു പരസ്യമാണ്. അതിൽ ‍ഞങ്ങൾ അമ്മയും മകളുമായാണ് ചെയ്തത്.

ആ സമയത്ത് അനശ്വര ഉദാഹരണം സുജാത മാത്രമെ ചെയ്തിട്ടുള്ളൂ. തണ്ണീർമത്തൻ ദിനങ്ങൾ ചെയ്യാൻ പോകുന്നതേ ഉള്ളൂ. ആ പരസ്യത്തിലെ ഫോട്ടോ കണ്ടാണ് എന്നെ പ്രണയവിലാസത്തിലേക്ക് വിളിക്കുന്നത്. സിനിമയിൽ ഞങ്ങൾക്ക് കോംബിനേഷൻ സീനുകൾ ഇല്ല. ഫ്ലാഷ്ബാക്കിലാണല്ലോ അനശ്വര വരുന്നത്.

പ്രണയവിലാസത്തിന്റെ സക്സസ് മീറ്റിൽ വച്ചു കണ്ടുവെങ്കിലും ഒരുമിച്ചൊരു സെറ്റിൽ കാണുന്നത് നേരിലാണ്. അന്നു ചെയ്ത പരസ്യത്തിനു ശേഷം ഇത്ര വർഷമായെങ്കിലും ഒരുമിച്ച് അഭിനയിച്ചിട്ടു കുറെ ആയല്ലോ എന്ന തോന്നലൊന്നും ഉണ്ടായില്ല. 

ആ കോടതി സീനിൽ സംഭവിച്ചത്

കോടതിമുറിയിലെ രംഗമാണ് എനിക്ക് അഭിനേതാവ് എന്ന നിലയിൽ പെർഫോം ചെയ്യാനുണ്ടായത്. തിരക്കഥയിലെ സംഭാഷണങ്ങൾ അത്രയും ശക്തമായത് പ്രകടനത്തെ സഹായിച്ചു. സിദ്ദീഖ് സർ ആ ഡയലോഗ് പറയുമ്പോഴുള്ള മൂർച്ച വലുതായിരുന്നു. ശരിക്കും ചങ്കിൽ കത്തി കൊണ്ടു കുത്തുന്ന ഫീലാണ്.

ഞാൻ ആ ഡയലോഗിന് സ്വാഭാവികമായ പ്രതികരണം കൊടുത്തെന്നേയുള്ളൂ. അദ്ദേഹത്തിന്റെ പ്രകടനത്തോട് വെറുതെ റിയാക്ട് ചെയ്തിട്ടേയുള്ളൂ എന്ന് ഞാൻ അദ്ദേഹത്തോട് പറയുകയും ചെയ്തു. അപ്പോൾ സിദ്ദീക്ക പറഞ്ഞു, അതല്ലേ ആക്ടിങ്! യഥാർഥത്തിൽ, കൂടെ അഭിനയിക്കുന്നവരുടെ വൈബ് നമ്മിലേക്കും കൂടി വ്യാപിക്കും.

ആ കോടതി സീനിൽ ശരിക്കും അതാണ് സംഭവിച്ചത്. അത്തരം ചോദ്യങ്ങൾ കേൾക്കുമ്പോൾ സ്വാഭാവികമായും ഒരു സ്ത്രീ പ്രതികരിക്കുന്നത് എങ്ങനെയാണോ അത്രയേ അതിലുണ്ടായിട്ടുള്ളൂ. 

,

അത് എന്റെ പണി എളുപ്പമാക്കി

ജീത്തു സാറിന്റെ ഭാര്യ ലിന്റയായിരുന്നു കോസ്റ്റ്യൂം ചെയ്തത്. കാഴ്ചയിൽ തന്നെ എന്നെ പർവീൺ എന്ന മുസ്‍ലിം കഥാപാത്രമായി പ്രേക്ഷകർക്കു തോന്നാൻ കാരണം ആ ലുക്ക് ആണ്. ഡൾ ലുക്ക് ആണെങ്കിലും സാരിയുടെ കളർ പാലറ്റും ആ കഥാപാത്രത്തിന് അനുയോജ്യമായ ആഭരണവും മികച്ചതായിരുന്നു.

ആ ജിമിക്കി കമ്മൽ പോലും ആ കഥാപാത്രത്തിന്റെ വ്യക്തിത്വവുമായി ചേർന്നു നിന്നു. ലുക്കിൽ തന്നെ പാതി കഥാപാത്രമായി. ബാക്കിയേ എനിക്ക് ചെയ്യേണ്ടി വന്നുള്ളൂ

 

Latest News

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ് | Trump says US will hit Iran ‘very hard tonight’

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍ | K Muraleedharan on Nipah

സാങ്കേതിക സർവകലാശാല: ബിടെക്, ബി ആർക് ഫലപ്രഖ്യാപനം നാളെ

നിപ്പയില്‍ വിറച്ച് വീണ്ടും കേരളം: ‘ എരണം കെട്ടവന്‍’ പ്രസംഗം, ആരോഗ്യമന്ത്രി കെ. മുരളീധരനെ തിരിഞ്ഞു കുത്തുന്നു; കാലം തെളിയിക്കട്ടെയെന്ന് വീണാ ജോര്‍ജും

കേരള പൊലീസിന്റെ ‘ഹാക്കപ്പ് 2026’ പാൻ-ഇന്ത്യ മൾട്ടി-സിറ്റി ഹാക്കത്തോണിനുള്ള റെജിസ്ട്രേഷൻ ആരംഭിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies