മകരവിളക്കുൽസവ തീർത്ഥാടനത്തിൽ ശബരിമലയിൽ അഭൂതപൂർവ്വമായ തിരക്ക്. മണ്ഡലപൂജ കഴിഞ്ഞ് നടയടച്ചശേഷം ഡിസംബർ 30 ന് മകരവിളക്കുൽസവത്തിന് നട തുറന്നതോടെ ജനുവരി 3 ചൊവ്വ വൈകീട്ട് 5 മണി വര വരെ മലചവുട്ടിയത് 3,83,268 പേർ.
ജനുവരി ഒന്നിനാണ് ഏറ്റവുമധികം തീർത്ഥാടകർ സന്നിധാനത്തെത്തിയതെന്നാണ് എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്നുള്ള കണക്കുകൾ വ്യക്തമാകുന്നത്. 1,0,1789 പേർ. ജനുവരി രണ്ടിന് 1,0,0372 പേർ തീർത്ഥാടകരായെത്തി. ജനുവരി 3 ന് 5 വരെ 59,143പേർ മല ചവുട്ടി.
മണ്ഡലകാലം തുടങ്ങി ജനുവരി 3 ന് അഞ്ച് മണി വരെ 33,71,695 പേർ സന്നിധാനത്തെത്തിയതായാണ് എമർജൻസി ഓപ്പറേഷൻ സെന്ററിലെ കണക്കുകൾ. ജനുവരി രണ്ടിന് കാനനപാത കരിമല വഴി 19912 പേരും പുല്ലുമേട് വഴി 3291 പേരും സന്നിധാനത്തെത്തി.
80000 പേർ വെർച്വൽ ബുക്കിംഗ് വഴിയും 8486 പേർ സ്പോട്ട്ബുക്കിംഗ് വഴിയും മലചവിട്ടി. ജനുവരി മൂന്നിന് അഞ്ച് മണി വരെ 1890 പേരാണ് പുല്ല് മേട് വഴി സന്നിധാനത്തെത്തിയത്.
തിരക്കേറിയതോടെ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. തീർത്ഥാടകർക്കുള്ള ഔഷധ കുടിവെള്ളം, ആരോഗ്യ സുരക്ഷാ പരിചരണ സംവിധാനങ്ങൾ, മുന്നറിയിപ്പുകൾ എന്നിവയുമായി ദേവസ്വം ബോർഡും മറ്റ് വകുപ്പുകളും കർമ നിരതരായി രംഗത്തുണ്ട്.