എന്നും രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തവരാണോ നിങ്ങള്‍ ? എന്നാല്‍ ഇന്ന് നമുക്ക് ഒരു വെറൈറ്റി ട്രൈ ചെയ്താലോ? പൊതുവേ ആരും കേട്ടിട്ടില്ലാത്ത, എന്നാല്‍ വളരെ രുചിയുള്ള ഒരു വിഭവമാണ് കോകി.
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളുടെ കൂടെ ഓയിലും കുറച്ച് വെള്ളവും ചേർത്ത് മാവ് നന്നായി കുഴച്ചെടുക്കണം. അധികം ലൂസ് ആവാത്ത രീതിയിൽ വേണം കുഴച്ചെടുക്കാൻ. മാവിനെ നാല് ഭാഗമായി മാറ്റി ഓരോന്നിനെയും ഉരുളകളാക്കണം. ഓരോ ഉരുളയും നല്ല കനത്തിൽ (1 ഇഞ്ച് ) പരത്തി, തവ ചൂടാക്കി രണ്ടു വശവും ചെറുതായി ചൂടാക്കി എടുക്കണം(30 സെക്കന്റ്). അതെടുത്തു ചൂടോടു കൂടി തന്നെ വീണ്ടും 1/2 സെ.മി കനത്തിൽ പരത്തണം.
തവയിൽ നെയ്യോ ഓയിലോ തടവി രണ്ടു വശവും നന്നായി മൊരിഞ്ഞു ഗോൾഡൻ കളർ ആവുന്നത് വരെ തീ കുറച്ചു വച്ചു ചുട്ടെടുക്കണം.രുചികരമായ കോകി തയാർ. തൈര് ,അച്ചാർ ,ഗ്രീൻ ചട്ണി എന്നിവ കൂട്ടി കഴിക്കാൻ ഏറെ രുചികരമാണ് കോകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു