രാസാത്തി ഉന്നൈയും, വളയോസിയും ഇന്നും സ്റ്റാറ്റസുകൾ ഭരിക്കുന്നു. പഴയ തലമുറയ്ക്കും, പുതിയ തലമുറയ്ക്കും ഒരു പോലെ അനുഭവിക്കാൻ കഴിയുന്നവയാണ് ഇളയരാജയുടെ പാട്ടുകൾ.
46 വർഷത്തോളം നീണ്ടുനിൽക്കുന്ന കരിയറിൽ 1000-ലധികം സിനിമകളിലെ ഗാനങ്ങൾക്ക് അദ്ദേഹം ഈണം പകർന്നിട്ടുണ്ട്.
1970-ൽ പുറത്തിറങ്ങിയ അന്നക്കിളി എന്ന തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. അതിനു ശേഷം പിന്നീടൊരിക്കലും ഇളയരാജക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അദ്ദേഹത്തിന്റെ പല ഗാനങ്ങളും ഏറെ ജനപ്രിയമാണ്.
അടുത്തിടെ, ഒരു പെയിന്റിങ്ങ് എക്സിബിഷൻ ലോഞ്ച് ചെയ്യാൻ എത്തിയതിനിടെ അദ്ദേഹം ഒരു സുപ്രധാന വെളിപ്പെടുത്തൽ നടത്തിയിരുന്നു. തന്റെ മ്യൂസിക്കൽ നോട്ടുകൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്നും ആരാണ് ഇത് മോഷ്ടിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഇതിഹാസ കലാകാരനായ മണിയം സെൽവന്റെ പെയിന്റിങ്ങ് എക്സിബിഷൻ ലോഞ്ച് ചെയ്യുന്നതിനായി ചെന്നൈയിലെ ലളിതകലാ അക്കാദമിയിൽ എത്തിയതായിരുന്നു അദ്ദേഹം. ഇളയരാജക്കൊപ്പം നടൻ ശശികുമാറും ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു.
read more സംവിധായകൻ ലോകേഷ് കനകരാജിന്റെ മാനസിക നില പരിശോധിക്കണം: മദ്രാസ് ഹൈക്കോടതിയിൽ ഹർജി
















