മസ്കത്ത്: ‘വിശ്വ മാനവികതക്ക് വേദ വെളിച്ചം’ എന്ന പ്രമേയത്തിൽ ജനുവരി 25 മുതൽ 28 വരെ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഒമാൻ ഇസ്ലാഹി സെന്റർ മസ്കത്ത് ഏരിയ കമ്മിറ്റി മാനവിക സംഗമം സംഘടിപ്പിച്ചു.
ചടങ്ങിൽ കെ.എൻ.എം മർകസുദ്ദഅവ മലപ്പുറം ഈസ്റ്റ് പ്രസിഡന്റ് ഡോ. യു.പി യഹ്യ ഖാൻ പ്രഭാഷണം നടത്തി. ഒ.ഐ.സി പ്രസിഡന്റ് പ്രഫ. ഹുസ്സൈൻ അധ്യക്ഷത വഹിച്ചു. ജൗഹർ വയനാട് ഖിറാഅത്ത് നടത്തി. സിദ്ധീഖ് കൂളിമാട് സ്വാഗതവും നൗഷാദ് പനക്കൽ നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു