റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഇനി ഒരു കുടക്കീഴിൽ: ‘സൂപർ ആപ്പ്’ വരുന്നു

ന്യൂ ഡല്‍ഹി: റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒരുകുടക്കീഴിലാക്കി ‘ സൂപ്പര്‍ ആപ്’ ഇറക്കാൻ റെയില്‍വേ ഒരുങ്ങുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാനും ട്രെയിന്‍ എവിടെ എത്തി എന്നറിയാനും അടക്കം റെയില്‍വേയുടെ വിവിധ സേവനങ്ങള്‍ക്ക് നിരവധി മൊബൈല്‍ ആപ്പുകളായിരുന്നു നാം ഉപയോഗിച്ചിരുന്നത്. റെയില്‍വേതന്നെ ഇതിനായി ഡസനിലധികം ആപ്പുകള്‍ പലവിധ സേവനങ്ങള്‍ക്കായി പുറത്തിറക്കിയിരുന്നു. ഇനിയതിന്റെ ആവശ്യമില്ല.

ഐ.ആര്‍.സി.ടി.സി ടിക്കറ്റ് ബുക്കിങ്, അണ്‍ റിസര്‍വ്ഡ് ടിക്കറ്റ് ബുക്കിങ് (യു.ടി.എസ്), ടിക്കറ്റ് കാൻസല്‍ ചെയ്യല്‍, യാത്രക്കിടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യല്‍, പരാതി നല്‍കല്‍, ട്രെയിനുകളുടെ തത്സമയ വിവരം, അന്വേഷണം, ഹോട്ടല്‍ ബുക്കിങ് അടക്കം എല്ലാ സേവനങ്ങളും ‘സൂപ്പര്‍ ആപ്’ മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു.
റെയില്‍വേ സേവനങ്ങള്‍ക്കായി സ്വകാര്യ ആപ്പുകള്‍ ഉപയോഗിക്കുമ്ബോള്‍ സുരക്ഷ സംബന്ധിച്ച്‌ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ആശയങ്കയും ‘സൂപ്പര്‍ ആപ്’ ഉപയോഗിക്കുന്നതോടെ ഇല്ലാതാവുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. 90 കോടി രൂപയോളം ചെലവിട്ട് റെയില്‍വേ ഐ.ടിക്ക് കീഴിലുള്ള സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (സി.ആര്‍.ഐ.എസ്) ആണ് ‘സൂപ്പര്‍ ആപ്’ പുറത്തിറക്കുന്നത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഐ.ആര്‍.സി.ടി.സി ടിക്കറ്റ് ബുക്കിങ് പകുതിയോളവും മൊബൈല്‍ ആപ് വഴിയാണ് നടന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു