മലപ്പുറത്ത് ക്ഷേത്രോല്‍സവത്തിനിടെ കതിന പൊട്ടിത്തെറിച്ച്‌ ഒരാള്‍ക്ക് ഗുരുതര പരുക്ക്

മലപ്പുറം :പാണ്ടിക്കാട് കരിങ്കാളി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചു ഒരാള്‍ക്ക് ഗുരുതര പരുക്ക്. മേലാറ്റൂര്‍ സ്വദേശി കരിമ്പനകുന്നത്ത് വേലായുധന്‍(62) ആണ് പരുക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 ഓടെയാണ് അപകടം സംഭവിച്ചത്.

ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ കതിന അബദ്ധത്തില്‍ പൊട്ടിയാണ് അപകടമുണ്ടായത്. വേലായുധനെ ആദ്യം മഞ്ചേരി ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News