Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

കേന്ദ്ര നടപടിക്കെതിരെ വാണിജ്യ വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ സമരം; ഇന്ധനക്ഷാമം ഉണ്ടാകുമെന്ന ഭീതിയില്‍ പെട്രോൾ പമ്പുകളിൽ വൻ തിരക്ക്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 2, 2024, 04:37 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂഡല്‍ഹി: കേന്ദ്രം കൊണ്ടുവന്ന പുതിയ നിയമത്തിനെതിരെ വാണിജ്യ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ സമരം ആരംഭിച്ചതിനെ തുടര്‍ന്ന് പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്ക്. ഇന്ധനക്ഷാമം ഉണ്ടാകുമെന്ന ഭീതിയില്‍ ജനങ്ങള്‍ തങ്ങളുടെ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ മത്സരിച്ചെത്തിയതോടെയാണ് പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്കുണ്ടായത്‌.  ബീഹാര്‍, പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പമ്പുകളിലാണ് കഴിഞ്ഞ രണ്ടുദിവസമായി വന്‍ തിരക്ക് അനുഭവപ്പെടുന്നത്.

രാജ്യത്തെ നിരവധി ഇന്ധന പമ്പുകളില്‍ ഇതിനകം പെട്രോളിന്റെയും ഡീസലിന്റെയും സ്‌റ്റോക്ക് തീര്‍ന്നു. ചെറുപട്ടണങ്ങളെയും ഗ്രാമപ്രദേശങ്ങളെയുമാണ് നിലവില്‍ ഇന്ധനക്ഷാമം ബാധിച്ചിരിക്കുന്നത്. മുംബൈ, ന്യൂഡല്‍ഹി തുടങ്ങിയ വന്‍ നഗരങ്ങളില്‍ നിലവില്‍ പമ്പുകളില്‍ നിന്ന് ഇന്ധനം ലഭിക്കുന്നുണ്ട്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് (ഐ.പി.സി) പകരമായി കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ഭാരതീയ ന്യായ് സംഹിതയിലെ വാഹനാപകടത്തെ തുടര്‍ന്നുള്ള മരണങ്ങളുമായി ബന്ധപ്പെട്ട നിയമമാണ് ട്രക്ക് ഡ്രൈവര്‍മാരുടെ പ്രതിഷേധത്തിന് കാരണം. ഭാരതീയ ന്യായ് സംഹിതയിലെ 104-ാം വകുപ്പ് പ്രകാരം അപകടമരണം സംഭവിച്ചാല്‍ ഡ്രൈവര്‍ക്ക് ഏഴുവര്‍ഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കും.

അതുപോലെ, മരണത്തിന് ഇടയാക്കിയ അപകടമുണ്ടായാല്‍ വിവരം ഉടന്‍ പോലീസിനെയോ മജിസ്‌ട്രേറ്റിനെയോ അറിയിക്കാതെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടാല്‍ ഡ്രൈവര്‍ക്ക് 10 കൊല്ലം വരെ തടവും പിഴയുമാണ് ലഭിക്കുക. ഇതാണ് ഡ്രൈവര്‍മാരുടെ പ്രതിഷേധത്തിന് കാരണം. നേരത്തേ ഐ.പി.സി. 304 (എ) വകുപ്പ് പ്രകാരം മരണകാരണമാകുന്ന അപകടമുണ്ടാക്കുന്ന ഡ്രൈവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവോ പിഴയോ രണ്ടും ഒന്നിച്ചോ ആണ് ശിക്ഷ ലഭിച്ചിരുന്നത്.

പുതിയ നിയമപ്രകാരം അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 10 കൊല്ലം തടവും ഏഴ് ലക്ഷം രൂപ പിഴയുമാണ് ശിക്ഷയെന്നും ഇത്ര വലിയ തുക തങ്ങള്‍ എങ്ങനെയാണ് അടയ്ക്കുകയെന്നും സമരം ചെയ്യുന്ന ട്രക്ക്, ടാക്‌സി ഡ്രൈവര്‍മാര്‍ ചോദിക്കുന്നു. ഭാരതീയ ന്യായ് സംഹിതയിലെ നിയമം കരിനിയമമാണ് എന്ന് ഓള്‍ പഞ്ചാബ് ട്രക്ക് ഓപ്പറേറ്റേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് ഹാപ്പി സിദ്ധു പറഞ്ഞു. പഞ്ചാബിലെ ട്രക്ക് ഡ്രൈവര്‍മാരെ ഈ നിയമം നശിപ്പിക്കുമെന്നും അദ്ദഹം പറഞ്ഞു.

ആയിരക്കണക്കിന് ഇന്ധനടാങ്കറുകളുടെ ഡ്രൈവര്‍മാരും സമരത്തില്‍ അണി നിരന്നതോടെയാണ് ഇന്ധനവിതരണം പ്രതിസന്ധിയിലായത്. സമരം തുടര്‍ന്നാല്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ നഗരങ്ങളില്‍ ഇന്ധനപ്രതിസന്ധി രൂപപ്പെടുമെന്നാണ് കരുതുന്നത്. ഹിമാചല്‍ പ്രദേശിന്റെ ടൂറിസം മേഖലയെ സമരം ഇതിനകം ബാധിച്ചുകഴിഞ്ഞു. ടാക്‌സി ഡ്രൈവര്‍മാര്‍ സമരത്തിലായതാണ് ഇതിനുകാരണം. പണിമുടക്കിക്കൊണ്ട് മാത്രമല്ല ഡ്രൈവര്‍മാര്‍ പ്രതിഷേധിക്കുന്നത്. പാറ്റ്‌നയില്‍ മുദ്രാവാക്യം വിളിയുമായി എത്തിയ സമരക്കാര്‍ ടയറുകള്‍ കത്തിച്ച് റോഡ് ഉപരോധിച്ചു. നവി മുംബൈയില്‍ ചൊവ്വാഴ്ച രാവിലെ കൂട്ടമായി എത്തിയ ട്രക്ക് ഡ്രൈവര്‍മാര്‍ പോലീസുകാരനെ ആക്രമിച്ചു. മുംബൈ-ബെംഗളൂരു ദേശീയപാത ഉപരോധിച്ച സമരക്കാരെ പോലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്.

READ ALSO…മതപരിവർത്തനം ആരോപിച്ച് ​ഗോവയിൽ ക്രിസ്ത്യൻ പുരോഹിതൻ അറസ്റ്റിൽ

ReadAlso:

ഷെയ്ഖ് ഹസീനയെ തിരിച്ചയക്കുന്നതിൽ സമയപരിധി പറയാനാകില്ല: ഇന്ത്യൻ ഹൈക്കമ്മിഷണർ

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം കടുക്കുന്നു; ഇന്ന് ജന്തർ മന്തറിലേക്ക് സിറ്റിസൻ മാർച്ച്

ഗൂഗിൾ പേ വഴി കൈക്കൂലി; തമിഴ്നാട്ടിൽ പൊലീസുകാർക്കെതിരെ നടപടി

ഇൻഡ്യ മുന്നണി യോഗത്തിൽ ആദ്യമായി പങ്കെടുത്ത് വിജയ്‌യുടെ TVK; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ യോജിച്ച പോരാട്ടം | /vijay-tvk-joins-india-alliance-meeting-election-commission-united-protest

‘സമ്മർ സോൾട്ട് ഭാമ’ പരാമർശം വിവാദത്തിൽ: ടിവികെ സ്ഥാനാർഥിക്കെതിരെ എം.കെ. സ്റ്റാലിൻ; മാപ്പ് പറയണമെന്ന് ആവശ്യം

താനെയില്‍ മുംബൈ-അഹമ്മദാബാദ് ദേശീയപാത ഉപരോധിച്ച സമരക്കാര്‍ പോലീസിനുനേരെ കല്ലെറിഞ്ഞു. കല്ലേറില്‍ ഒരു പോലീസുകാരന് പരിക്കേല്‍ക്കുകയും പോലീസ് വാഹനത്തിന് തകരാറ് സംഭവിക്കുകയും ചെയ്തു. മധ്യപ്രദേശിലെ ധറില്‍ സ്വകാര്യ ബസ് ഡ്രൈവര്‍മാരും ട്രക്ക് ഡ്രൈവര്‍മാരും പിതംപുര്‍ ദേശീയപാത ഉപരോധിച്ചു. ഭോപ്പാലിലും ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിലും വലിയ പ്രതിഷേധമാണ് അരങ്ങേറിയത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

രണ്ടാം വളവിൽ ടൂറിസ്റ്റ് ബസ് കാറിലിടിച്ചു; താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും: ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്

ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി പിടിയിൽ

ആർ. ശ്രീലേഖ രാജി നീക്കത്തിൽ നിന്ന് പിന്മാറുന്നുവോ? അതൃപ്തി പരിഹരിക്കാൻ പാർട്ടി ശ്രമം!

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; ഡിജിപിക്ക് എസ്ഐടി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies