ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ മുംബൈ ധാരാവി നവീകരണ പദ്ധതി നിർവ്വഹണത്തിനായ് ആഗോള സഹകരണം.
ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയാണ് രാജ്യത്തിൻ്റെ സാമ്പത്തിക തലസ്ഥാനം മുംബൈയിലെ ചേരി നവീകരണ – പുനരധിവാസ പദ്ധതിയുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് അദാനിക്കെതിര കടുത്ത എതിർപ്പുകളാണ്. ഇതിനിടെയാണ് പദ്ധതി നിർവ്വഹണ പങ്കാളിത്തത്തിനായ് ആഗോള ഏജൻസിയുമായി അദാനി ഒപ്പുവച്ചത്.
ന്യൂയോർക്ക് സെൻട്രൽ പാർക്കിന്റെ മുക്കാൽ ഭാഗത്തോളം വിസ്തൃതി യിലാണ് ധാരാവി. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തിന്റെ മധ്യഭാഗത്ത് ആയിരക്കണക്കിന് ദരിദ്ര കുടുംബങ്ങൾ താമസിക്കുന്ന ജനത്തിരക്കേറിയ പ്രദേശം. ബഹു ഭൂപരിക്ഷം ചേരിനിവാസികൾക്കും കുടിവെള്ളമോ വൃത്തിയുള്ള ടോയ്‌ലറ്റുകളോയില്ല.
ചേരി പുനർനിർമ്മിക്കുകയെന്നത് വലിയ ദൗത്യമാണ്. ഈ ദിശയിൽ 1980 കളിൽ ആദ്യമായി ചർച്ച ചെയ്യപ്പെട്ടുവെങ്കിലും പുരോഗതിയുണ്ടായില്ല. 625 ഏക്കർ (253 ഹെക്ടർ) വിസ്തൃതിയുള്ള ചേരിപ്രദേശം പുനർവികസിപ്പിച്ചെടുക്കാനുള്ള 619 ദശലക്ഷം ഡോളർ കരാറിന് മഹാരാഷ്ട്ര സംസ്ഥാന സർക്കാർ ജൂലായിൽ അംഗീകാരം നൽകി.
ലോകത്തിലെ ഏറ്റവും വലിയ നഗര നവീകരണ പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെടുന്നതിൻ്റെ കരാർ അദാനിയ്ക്കാണ് നൽകപ്പെട്ടിട്ടുള്ളത്. ധാരാവി ചേരി നവീകരണ പദ്ധതി നിർവ്വഹണ പങ്കാളിത്തത്തിനായ് നിരവധി സോഷ്യൽ ഹൗസിങ് പ്രോജക്ടുകൾ ചെയ്ത ആർക്കിടെക്റ്റ് ഹഫീസ് കോൺട്രാക്ടർ, യുഎസ് ഡിസൈൻ സ്ഥാപനമായ സസാകി, യുകെ ആസ്ഥാന കൺസൾട്ടൻസി ബ്യൂറോ ഹാപ്പോൾഡ് എന്നിവരുമായാണ് അദാനി കരാറിലേർപ്പെട്ടിരിക്കുന്നത്.
ബിജെപിയും ശിവസേന വിമത വിഭാഗവും ഭരിക്കുന്ന സഖ്യ സർക്കാർ ചേരി നവീകരണ കരാർ അനുവദിക്കുന്നതിലും നടപ്പാക്കുന്നതിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ടക്കാരനായ അദാനിക്ക് അനാവശ്യ ആനുകൂല്യങ്ങൾ നൽകുന്നതിൽ പ്രതിഷേധിച്ചുള്ള എതിർപ്പുകൾ ഇനിയും ശക്തിപ്പെടുകയാണ്.
2018-ൽ ദുബായ് ആസ്ഥാനമായുള്ള കമ്പനിക്ക് ചേരി പുനർവികസന പദ്ധതി കരാർ നൽകിയിരുന്നു. പിന്നീട് ആ കരാർ പക്ഷേ സർക്കാർ റദ്ദാക്കി. ശേഷം പുതിയ കരാർ നൽകിയതാകട്ടെ മോദിയുടെ അടുപ്പക്കാരനായ അദാനിക്ക്. ആദ്യ കരാർ റദ്ദാക്കി പുതിയ കരാർ അദാനിക്ക് നൽകിയ സർക്കാർ നടപടിക്കെതിരെ ദുബായ് ആസ്ഥാനമായുള്ള കൺസോർഷ്യം സമർപ്പിച്ച കേസ് കോടതി പരിഗണനയിലാണ്.