കൊച്ചി: ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവിലയില്‍ കുതിപ്പ്. നാല് ദിവസമായി ഒരേ വിലയില്‍ തുടര്‍ന്ന സ്വര്‍ണമാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 47000 രൂപയായി. ഡിസംബര്‍ 28നാണ് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഒരു പവന് 47120 രൂപയായിരുന്നു അന്നത്തെ വില. വൈകാതെ ഈ റെക്കോര്‍ഡ് മറികടന്നേക്കുമെന്നാണ് സൂചന.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത് 160 രൂപയാണ്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5875 രൂപയിലെത്തി. ഇന്ത്യന്‍ രൂപയ്ക്ക് മൂല്യം കുറഞ്ഞത് ഇന്ന് സ്വര്‍ണവില വര്‍ധിക്കാന്‍ ഒരു കാരണമാണ്. അതേസമയ, ഡോളര്‍ സൂചികയില്‍ വലിയ മുന്നേറ്റമില്ലാത്തതും തിരിച്ചടിയാണ്. ഡോളര്‍ മൂല്യം വര്‍ധിച്ചാല്‍ സ്വര്‍ണവില കുറയും. രൂപയുടെ മൂല്യം കുറഞ്ഞത് പ്രവാസികള്‍ക്ക് നേട്ടമാണ്.
സ്വര്‍ണവില പവന് 67000 രൂപയിലേക്ക് ഈ വര്‍ഷം എത്തുമെന്നാണ് പ്രവചനം. വില ഉയരുമെന്ന് തന്നെയാണ് എല്ലാ വിപണി നിരീക്ഷകരുടെയും നിഗമനം. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വിലയില്‍ വാങ്ങിയാലും സ്വര്‍ണം കൈവശമുള്ളവര്‍ക്ക് ഭാവിയില്‍ നഷ്ടം വരാന്‍ ഇടയില്ല. അവസരം മുതലെടുത്ത് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതാണ് ഉചിതം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു