ഹോട്ടലിൽ നിന്ന് ചൂടുള്ള ബിരിയാണി കിട്ടാത്തതിനെ തുടർന്നുണ്ടായ വാക്ക് തർക്കത്തിൽ ഉപഭോക്താവും ജീവനക്കാരും തമ്മിൽ കൂട്ടയടി. ന്യൂ ഇയർ തലേന്നാണ് ഹൈദരബാദിലെ ഗ്രാൻഡ് ഹോട്ടലിൽ ബിരിയാണിയുടെ ചൂടിനെ ചൊല്ലി കൂട്ടയടി നടന്നത്.
ബിരിയാണി ലഭിച്ചപ്പോൾ ചൂട് പോരെന്ന് പറഞ്ഞു ഭക്ഷണം ഓർഡർ ചെയ്തവരും വെയിറ്ററും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇതിനിടയിൽ വെയ്റ്ററെ കസ്റ്റമറിലൊരാളാൾ കൈയേറ്റം ചെയ്തു. പിന്നീട് ഹോട്ടലിലെ മറ്റ് വെയ്റ്റർമാരും ജീവനക്കാരും സംഘടിച്ചെത്തിയതോടെ ഇരുവിഭാഗവും തമ്മിൽ കൂട്ടത്തല്ലായി.
ഹോട്ടലിലെ കസേരകളും പാത്രങ്ങളും സംഘർഷത്തിനിടയിൽ തകർന്നു. പുറത്ത് വന്ന വിഡിയോയിൽ ഹോട്ടൽ ജീവനക്കാർ ഉപഭോക്താക്കൾക്ക് നേരെ വടിയും കസേരകളും എറിയുന്നത് കാണാം. പരാതിൽ ഇരുവിഭാഗങ്ങൾക്കുമെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു