തിരുവനന്തപുരം: പി.എസ്.എല്‍.വിയുടെ അറുപതാം വിക്ഷേപണവുമായാണ് ഐ.എസ്.ആര്‍.ഒ 2024നെ വരവേല്‍ക്കുന്നത്. തമോഗര്‍ത്ത രഹസ്യങ്ങള്‍ തേടിയുള്ള എക്സ്പോസാറ്റ് ഉപഗ്രഹമാണ് ഈ ദൗത്യത്തില്‍ പി.എസ്.എല്‍.വി ബഹിരാകാശത്ത് എത്തിക്കുക.
ശ്രീഹരിക്കോട്ടയില്‍ നിന്ന് നാളെ രാവിലെ 9.10നാണ് വിക്ഷേപണം. ഇതോടൊപ്പം ഒപ്പം ചില സര്‍പ്രൈസുകളും ഇസ്രൊ കാത്തുവെച്ചിട്ടുണ്ട്.തമോഗര്‍ത്തങ്ങള്‍, ന്യൂട്രോണ്‍ സ്റ്റാറുകള്‍, സൂപ്പര്‍ നോവകള്‍ എന്നിങ്ങനെ പ്രപഞ്ചത്തിലെ അത്ഭുതങ്ങളുടെ ചുരുളഴിക്കാൻ ലക്ഷ്യമിട്ടാണ് ഇസ്രൊ എക്സപോസാറ്റ് ഉപഗ്രഹം വിക്ഷേപിക്കുന്നത്.എക്സ് റേ തരംഗങ്ങളുടെ പഠനത്തിലൂടെ പ്രപഞ്ചത്തിലെ വ്യത്യസ്ത പ്രകാശ സ്ത്രോതസ്സുകളെ അടുത്തറിയുകയാണ് ലക്ഷ്യം.
🚀 PSLV-C58/ 🛰️ XPoSat Mission:
The launch of the X-Ray Polarimeter Satellite (XPoSat) is set for January 1, 2024, at 09:10 Hrs. IST from the first launch-pad, SDSC-SHAR, Sriharikota.https://t.co/gWMWX8N6IvThe launch can be viewed LIVE
from 08:40 Hrs. IST on
YouTube:… pic.twitter.com/g4tUArJ0Ea— ISRO (@isro) December 31, 2023
പോളിക്സ്, എക്സ്പെക്റ്റ് എന്നീ രണ്ട് പേ ലോഡുകളാണ് എക്സ്പോസാറ്റില്‍ ഉള്ളത്. ബെംഗളൂരു രാമൻ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് പോളിക്സ് വികസിപ്പിച്ചത്. അഞ്ച് വര്‍ഷമാണ് എക്സ്പോസാറ്റിന്റെ പ്രവര്‍ത്തന കാലാവധി. ഐ.എസ്.ആര്‍.ഒയുടെ എറ്റവും വിശ്വസ്തനായ വിക്ഷേപണ വാഹനത്തിന്റെ അറുപതാം വിക്ഷേപണ കൂടിയാണിത്. ഇതുവരെ 59 പിഎസ്‌എല്‍വി റോക്കറ്റുകള്‍ വിക്ഷേപിച്ചതില്‍ 57 വിജയകരമാണെന്നും നാളെ വിക്ഷേപിക്കുന്നത് 60ാമത്തെയാണെന്നും എല്‍.പി.എസ്. സി മേധാവി ഡോ. വി നാരായണന്‍ പറഞ്ഞു. എക്സ്പോസാറ്റ് വിക്ഷേപണം കൊണ്ട് മാത്രം പി.എസ്.എല്‍.വിയുടെ ജോലി പൂര്‍ത്തിയാകില്ല.
Read more : പുതുവര്‍ഷത്തില്‍ സമ്പന്നമായ ഒരു രാഷ്ട്രവും സമൂഹവും കെട്ടിപ്പടുക്കുന്നതിന് പ്രതിജ്ഞയെടുക്കണം : രാഷ്ട്രപതി
പത്ത് പരീക്ഷണണങ്ങളുമായി റോക്കറ്റിന്റെ നാലാം ഘട്ടം ബഹിരാകാശത്ത് തുടരും. തിരുവനന്തപുരത്തെ എല്‍ബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വിമനിലെ വിദ്യാര്‍ത്ഥിനികള്‍ നിര്‍മ്മിച്ച വീസാറ്റും അതില്‍ ഉള്‍പ്പെടുന്നുണ്ട്. തിരുവനന്തപുരം വി.എസ്.എസ്‍.സിയും എല്‍.പി.എസ്‍.സിയും ചേര്‍ന്ന് വികസിപ്പിച്ച ഫ്യുവല്‍ സെല്‍ പവര്‍ സിസ്റ്റമാണ് മറ്റൊരു നിര്‍ണായക പരീക്ഷണം. പുതു വര്‍ഷത്തില്‍ ഒരു ഗംഭീര തുടക്കമാണ് ഇസ്രൊയുടെ ലക്ഷ്യം. ഒരു ജി.എസ്.എല്‍.വി വിക്ഷേപണം കൂടി ഈ മാസം തന്നെ നടക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു