ഗസ്സ സിറ്റി: ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ അല്‍ അഖ്‌സ പള്ളി മുൻ ഇമാം ഡോ. യൂസുഫ് സലാമ (68) കൊല്ലപ്പെട്ടു. മുൻ ഫലസ്തീൻ ഔഖാഫ്-മതകാര്യ മന്ത്രി കൂടിയാണ്. സെൻട്രല്‍ ഗസ്സയിലെ മഗാസി അഭയാര്‍ഥി ക്യാമ്ബിലെ ഇദ്ദേഹത്തിന്‍റെ വീടിനുനേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ യൂസുഫ് സലാമയുടെ കുടുംബത്തിലെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇസ്രായേല്‍ രൂക്ഷ ആക്രമണം തുടരുന്ന ഗസ്സയില്‍ 24 മണിക്കൂറിനിടെ 100 പേരാണ് കൊല്ലപ്പെട്ടത്. 286 പേര്‍ക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഖാൻ യൂനിസിലെ അല്‍ നസര്‍ ആശുപത്രിക്ക് സമീപം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഖാൻ യൂനിസിലെ യൂറോപ്യൻ ആശുപത്രിക്ക് സമീപം ഇസ്രായേല്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു.
Another friend and a colleague was murdered this last night through an Israeli airstrike. RIP Sheikh Yousef Salameh. We will miss your presence and input at the Palestinian National Council and the Palestinian Central Council. pic.twitter.com/sf6MdQXZnT
— Mitri Raheb (@RahebM) December 31, 2023
വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. കൂടാതെ, 16 പേരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയും ചെയ്തു. ഒക്ടോബര്‍ ഏഴ് മുതല്‍ ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21,822 ആയി. ഇതില്‍ 8,800 പേര്‍ കുട്ടികളാണ്. ഗസ്സ മുനമ്പിലെ 70 ശതമാനം വീടുകളും ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തിട്ടുണ്ട്.
Read more : തദ്ദേശ സ്ഥാപനങ്ങൾക്ക് കേന്ദ്രം ഗ്രാന്‍റ് വിഹിതം അനുവദിച്ചു
അതേസമയം, ചെങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പലിന് നേര്‍ക്ക് ആക്രമണമുണ്ടായി. സിംഗപ്പൂരില്‍ നിന്ന് ഈജിപ്തിലെ പോര്‍ട്ട് സൂയസിലേക്കുള്ള യാത്രാമധ്യേ തെക്കൻ ചെങ്കടലില്‍ വെച്ച് ഹാങ്‌സൗ എന്ന കപ്പലിനു നേരെയാണ് ആക്രമണം ഉണ്ടായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു