ദിവസങ്ങൾ കൊണ്ട് പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ സിനിമയാണ് നേര്. മോഹൽലാലിന്റെ കുറെ കാലത്തെ പരാജയ സിനിമകൾക്ക് ശേഷം ഈ സിനിമ ആരാധകർക്കു പ്രതീക്ഷ നൽകിയിരുന്നു. പഴയ മോഹന്ലാലിലനെ തിരിച്ചു കിട്ടി എന്ന സന്തോഷത്തിൽ സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ വൈറലായി കൊണ്ടിരുന്നു. കഴിഞ്ഞ ദിവസം 50 കോടി കളക്ഷൻ നേടിയെന്ന വിവരം അണിയറ പ്രവർത്തകർ പങ്കു വച്ചിരുന്നു.
പൂർണ്ണമായുമൊരു കോർട്ട് റൂം ഡ്രാമയായിട്ടാണ് ജിത്തു ജോസഫ് ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാലിപ്പോൾ നേര് കോപ്പിയടിയാണോ എന്ന ചോദ്യം ഉയരുകയാണ്. ഹോളിവുഡ് സിനിമയായ സ്കെച്ച് ആർട്ടിസ്റ് 2 വിന്റെ കോപ്പിയടിയാണോ നേര് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.
കണ്ണ് കാണാത്ത നായിക റാപ്പ് ചെയ്യപ്പെടുന്നു. അവൾ പിന്നീട് കൈകൾ ഉപയോഗിച്ചു കുറ്റവാളിയെ തിരിച്ചറിയുന്നു. ഇതാണ് ആര്ടിസ്റ്റ് സ്കെച്ചിലെ കഥാ തന്തു. ഏകദേശം ഇതേ കഥ പശ്ചാത്തലം തന്നെയാണ് നേരിലും പിന്തുടരുന്നത്.