മലപ്പുറം: സർവിസ് സഹകരണ ബാങ്കുകളുടെ കീഴിലുള്ള നീതി മെഡിക്കൽ സ്റ്റോറുകൾക്ക് മരുന്നും മെഡിക്കൽ ഉപകരണങ്ങളും കൂടുതൽ വിലക്കുറവിൽ നൽകാൻ കൺസ്യൂമർഫെഡ് തീരുമാനിച്ചു. നിലവിൽ 13 ശതമാനം മാർജിനിൽ നൽകുന്ന മരുന്നിന് 20 ശതമാനം വരെ മാർജിൻ അനുവദിക്കും. മെഡിക്കൽ ഉപകരണങ്ങൾക്ക് 30 മുതൽ 40 വരെ ശതമാനം മാർജിൻ നൽകും.
മരുന്നുവിപണിയിൽ നീതി സ്റ്റോറുകൾ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യുന്നതിനാണ് കൺസ്യൂമർഫെഡ് കൂടുതൽ ഇളവ് നൽകുന്നത്. നീതി സ്റ്റോറുകൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ആവശ്യാനുസരണം ജില്ല നീതി വെയർ ഹൗസുകളിൽനിന്ന് നൽകും.
ഇതുസംബന്ധിച്ച വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനായി കൺസ്യൂമർഫെഡ് എം.ഡി എം. സലീമിന്റെ നേതൃത്വത്തിൽ സഹകരണ ജോയന്റ് രജിസ്ട്രാർ, അസി. രജിസ്ട്രാർമാർ, ജില്ലയിലെ സർവിസ് സഹകരണ ബാങ്ക് സെക്രട്ടറിമാർ എന്നിവരുടെ യോഗം ചേർന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു