പാലക്കാട് : പട്ടാമ്പി കൊപ്പത്ത് ഒന്നര വയസുകാരൻ കുളത്തില്‍ വീണ് മുങ്ങി മരിച്ചു. കൊപ്പം വണ്ടുംതറയിലാണ് സംഭവം. കിഴക്കേതില്‍ ഉമ്മര്‍- മുബീന ദമ്പതികളുടെ ഒന്നര വയസുള്ള മകൻ മുഹമ്മദ് ഇഹാനാണ് മരിച്ചത്.
വീടിനോടു ചേര്‍ന്നു നൂറു മീറ്റര്‍ അകലെയാണ് കുളം. വൈകീട്ട് മുന്നോടെയാണ് കുട്ടിയെ കാണാതായത്. തിരച്ചിലിനൊടുവിലാണ് കുളത്തില്‍ നിന്നു കുട്ടിയെ കിട്ടിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു