നാഗ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.മോദിയുടെ മരുന്ന് ഇനിയീ രാജ്യത്ത് ഫലിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ മരുന്നിനും എക്സ്പയറി ഡേറ്റ് ഉണ്ട്. അതുപോലെ തന്നെ നരേന്ദ്രമോദിയുടെ മരുന്നും ഉടൻ കാലഹരണപ്പെടും. രാജ്യത്ത് ഇനി മോദിയുടെ മരുന്ന് പ്രവര്‍ത്തിക്കില്ല- തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ 139ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് നാഗ്പൂരില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റ് അതിക്രമത്തിലും പ്രധാനമന്ത്രി മോദിക്കെതിരെ രേവന്ത് റെഡ്ഡി രംഗത്തെത്തി. ‘നരേന്ദ്രമോദി എപ്പോഴും 56 ഇഞ്ച് നെഞ്ചളവുള്ള മനുഷ്യനാണെന്ന് സ്വയം വീമ്ബിളക്കാറുണ്ടായിരുന്നു. എന്നാല്‍ ഒരു സാധാരണക്കാരൻ ലോക്സഭയില്‍ പ്രവേശിച്ച് പ്രശ്നമുണ്ടാക്കിയപ്പോള്‍ അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല’. ഒരു സാധാരണക്കാരനെ പാര്‍ലമെന്റില്‍ കയറുന്നത് തടയാൻ മോദിജിക്ക് കഴിഞ്ഞില്ല. നാളെ ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയില്‍ കോണ്‍ഗ്രസ് പതാക ഉയര്‍ത്തുന്നത് തടയാൻ പ്രധാനമന്ത്രിക്ക് കഴിയില്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
ബിജെപിക്കെതിരെയും രേവന്ത് റെഡ്ഡി വിമര്‍ശനമുന്നയിച്ചു. ‘ഇരട്ട എൻജിൻ സര്‍ക്കാര്‍’ എന്ന് ബിജെപി വിളിക്കുന്നത് യഥാര്‍ഥത്തില്‍ ‘അദാനി- പ്രദാനി’ (അദാനി- പ്രധാനമന്ത്രി) ആണെന്നും രേവന്ത് റെഡ്ഡി പരിഹസിച്ചു. രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ന്യായ് യാത്രയിലൂടെ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും രേവന്ത് റെഡ്ഡി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
‘കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 150 ദിവസം 4000 കിലോമീറ്റര്‍ താണ്ടി രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ആദ്യം കര്‍ണാടകയിലും പിന്നീട് തെലങ്കാനയിലും കോണ്‍ഗ്രസ് അധികാരത്തിലെത്തി. ഇനി രാഹുലിന്റെ യാത്ര മഹാരാഷ്ട്രയിലും എത്തും. ഇവിടെ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് ഉറപ്പാണ്’- റെഡ്ഡി കൂട്ടിച്ചേര്‍ത്തു.