നല്ല യുവത്വം തുളുമ്പുന്ന ചർമ്മം ആഗ്രഹിക്കാത്തത്. എന്നാൽ പലപ്പോളും തമ്മൾ നേരിടുന്ന പ്രശ്നമാണ് തൂങ്ങിനിൽക്കുന്ന ചർമ്മം, നമ്മുടെ പ്രായത്തിനേക്കാൾ പ്രായം മുഖത്ത് കാണും. നിങ്ങളുടെ മുഖത്തും വല്ലാതെ പ്രായം തോന്നിക്കുന്നുണ്ടോ? ഇതിനുള്ള പ്രധാന കാരണം കൊളാജിൻ ഉത്പാദനം കുറയുന്നതാണ്.
കൊളാജൻ ഉത്പാദനം കുറയുമ്പോൾ നമ്മുടെ ചർമ്മത്തിൽ നേർത്ത വരകളും ചുളിവുകളും തൂങ്ങലുകളുമൊക്കെ വരും. കൊളാജൻ കുറയുമ്പോൾ നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യത്തെ അത് ബാധിക്കും. കൊളാജന്റെ അളവ് വർദ്ധിപ്പിക്കുന്നതിലൂടെ മുഖത്ത് പ്രായം തോന്നിക്കുന്നതും വരകളും ചുളിവുകളുമൊക്കെ കുറയ്ക്കാൻ കഴിയും അത് എങ്ങനെയാണെന്ന് നോക്കിയാലോ…
കൊളാജിൻ ഉത്പാദനം കൂട്ടാനുള്ള ചില മർഗങ്ങൾ:
ഫേഷ്യൽ മസാജ്: കൊളാജിൻ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്ന ഒരു ഫലപ്രദമായ മാർഗമാണ് ഫേഷ്യൽ മസാജ്. ചർമ്മത്തിൽ മൃദുവായി മസാജ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് രക്തപ്രവാഹവും ഓക്സിജനും വർദ്ധിപ്പിക്കാൻ കഴിയും. ഇത് കൊളാജൻ സിന്തസിസ് വർദ്ധിപ്പിക്കാൻ സഹായിക്കും. മുഖം മസാജ് ചെയ്യുന്നതിലൂടെ നിങ്ങളുടെ മുഖത്ത് കാര്യമായ മാറ്റം നിങ്ങൾക്ക് കാണാൻ സാധിക്കും. വളരെ പതുക്കെ വേണം ചെയ്യാൻ.
റെറ്റിനോളുകൾ: വിറ്റാമിൻ സി, റെറ്റിനോയിഡുകൾ, പെപ്റ്റൈഡുകൾ തുടങ്ങിയ ചേരുവകൾ ചർമ്മ സംരക്ഷണ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് കൊളാജൻ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കും. ഈ ശക്തമായ ചേരുവകൾ ചർമ്മത്തിന്റെ സ്വാഭാവിക കൊളാജൻ ഉത്പാദന പ്രക്രിയകളെ സഹായിക്കുകയും മൊത്തത്തിലുള്ള ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യും.
ആന്റി ഓക്സിഡന്റുകൾ, ഒമേഗ – 3 ഫാര്രി ആസിഡുകൾ, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമായ ആരോഗ്യകരമായ ഭക്ഷണത്തിന് ഉള്ളിൽ നിന്ന് കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ കഴിയും. ബെറീസ്, അണ്ടിപ്പരിപ്പ്, സാൽമൺ, ഇലക്കറികൾ തുടങ്ങിയ ഭക്ഷണങ്ങൾ കൊളാജൻ സമന്വയത്തെ പിന്തുണയക്കുന്നതാണ്. നിലവിലുള്ള കൊളാജനെ തകർക്കാൻ കഴിയുന്ന ഓക്സിഡേറ്റീവ് സ്ട്രസിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന പോഷകങ്ങളാൽ നിറഞ്ഞിരിക്കുന്നു. യു വി ഇൻഡ്യൂസ്ഡ് കൊളാജൻ ഡിഗ്രേഡേഷൻ തടയുന്നതിന് സ്ഥിരമായ സൺസ്ക്രീൻ ദിനചര്യ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. നിലവിലുള്ള കൊളാജൻ സംരക്ഷിക്കുന്നതിനും പുതിയ സിന്തസിസ് പ്രോത്സാഹിപ്പിക്കുന്നതിനും സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. മുകളിൽ പറഞ്ഞ കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന് ഗുണം ചെയ്യും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു