ചെങ്കടൽ നാവിക ചരക്ക് ഗതാഗതത്തെ താറുമാക്കിയുള്ള യെമൻ ഹൂതി ആക്രമണങ്ങൾക്കെതിരെ പ്രത്യേക സംയുക്ത സൈനീക ദൗത്യസംഘമെന്ന യുഎസ് ഭരണകൂട നീക്കത്തിന് തണുത്ത പ്രതികരണമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്യുന്നു.
ദൗത്യസംഘ പ്രഖ്യാപനം വന്നിട്ട് ഒരാഴ്ച്ച പിന്നിടുകയാണ്. സഖ്യകക്ഷികളിൽ പലരും പക്ഷേ ദൗത്യസംഘത്തിൽ പരസ്യമായും മല്ലാതെയും പങ്കാളികളാകാൻ തയ്യാറാവുന്നില്ലെന്നത് ബൈഡൻ ഭരണകൂടത്തിന് തിരച്ചടിയായി മാറുന്നവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്.
അമേരിക്കയുടെ രണ്ട് പ്രധാന യൂറോപ്യൻ സഖ്യകക്ഷികൾ – ഇറ്റലിയും സ്‌പെയിനും – ഓപ്പറേഷൻ പ്രോസ്‌പെരിറ്റിയെന്ന ദൗത്യസേനാസംഘ പട്ടികയിലുൾപ്പെട്ടിരുന്നു. ഈ പ്രധാന രാഷ്ട്രങ്ങൾ പക്ഷേ സംയുക്ത നാവികസേനയിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്നത് യുഎസ് ഭരണകൂടത്തിനേറ്റ തിരിച്ചടിയാണ്.
20 അംഗ രാഷട്രങ്ങളുടെ കൂട്ടാഴ്മയ്ക്കാണ് യുഎസ് ഭരണക്കൂടം രൂപം നൽകിയത്. ഇതുവരെയായിട്ടും 12 രാഷ്ട്രങ്ങൾ മാത്രമാണ് സഹകരണമുറപ്പു വരുത്തിയിട്ടുള്ളത്. ഇറ്റലി, സ്പെയിനുൾപ്പെടെ എട്ടു രാഷ്ട്രങ്ങൾ ദൗത്യസംഘത്തോട് അകലം പാലിക്കുകയാണ്. ദൗത്യസംഘത്തിൽ പങ്കാളികളാകുന്നുവെന്നങ്കിലത് ഹമാസിനെതിയുള്ള യുദ്ധത്തിൽ ഇസ്രായേലിനെ പിന്തുണക്കുന്നതിൻ്റെ പ്രതിഫലനമായിക്കും.
ചെങ്കടൽ നാവികപാത പ്രശ്നബാധിതാ മുക്തമാക്കുകയെന്നതിൻ്റെ അനിവാര്യത ഉയർത്തിപ്പിടിച്ചാണ് ഹൂതികകളുടെ ആക്രമണത്തിനെതിരെ കൂട്ടായ ദൗത്യസംഘമെന്ന നിർദ്ദേശം യുഎസ് ഭരണകൂടം മുന്നോട്ടുവച്ചത്.
മധ്യപൗരസ്ത്യ മേഖലയിലെ ചെങ്കടൽ നാവിക പാത ചരക്കുനീക്കത്തിലെ മുഖ്യകണ്ണിയാണ്. ബില്യൺ കണക്കിന് ഡോളറിന്റെ വാണിജ്യമാണു് ചെങ്കടൽ വഴി സാധ്യമാകുന്നത്. അതു കൊണ്ടു തന്നെ ചെങ്കടലിലെ ചരക്കുനീക്കത്തിനു തടസ്സം സൃഷ്ടിക്കുന്ന യെമൻ കേന്ദ്രീകൃത ഹൂതികളെ തുരത്തുകയെന്നതിൽ ഊന്നിയാണ് യുഎസ് മുൻകയ്യിൽ
20- അംഗ രാജ്യങ്ങളുടെ പ്രതിരോധ സഖ്യം പ്രഖ്യാപിക്കപ്പെട്ടത്. ദൗത്യസംഘ പ്രവർത്തനങ്ങൾക്കായ് തങ്ങളുടെ ഭാഗത്തു നിന്നുള്ള സംഭാവനകൾ നൽകുന്നതിൽ പകുതിയോളം അംഗരാഷ്ട്രങ്ങൾ വിമുഖരാണെന്നതിൽ ബൈഡൻ ഭരണകൂടം അതൃപ്തരാണ്. അതത് അംഗരാഷ്ട്രങ്ങൾ തങ്ങളുടെ യുദ്ധക്കപ്പലുകൾ ദൗത്യസേനാ സംഘത്തോടൊപ്പം അണിനിരത്തുകയെന്നതാണ് മുഖ്യം. പക്ഷേ ഇക്കാര്യത്തിലൊട്ടും പുരോഗതിയുണ്ടായിട്ടില്ല.
ആഗോള ചരക്കുനീക്കത്തിൻ്റെ 12 ശതമാനവും സൂയസ് കനാൽ വഴിയാണ്. പ്രവേശന കേന്ദ്രമാണ് റിയ കടൽ. ഹൂതികളുടെ ആക്രമണത്തിൽ ചരക്കു കപ്പലുകളിൽ ചിലത് ആഫ്രിക്കയുടെ കേപ് ഓഫ് ഗുഡ് ഹോപ്പ് വഴിതിരിച്ചുവിടേണ്ടതായിവരുന്നു. ഇത് യാത്രാ സമയവും ചെലവും ഗണ്യമായി വർദ്ധിപ്പിക്കുന്നു.
ഇറാൻ പിന്തുണയുള്ള ഹൂതികൾ നവംബർ 19 മുതൽ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ചെങ്കടലിലെ ഒരു ഡസൻ കപ്പലുകൾ ആക്രമിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തു. ഹമാസിനെതിരെയുള്ള ഇസ്രയേലിന്റെ യുദ്ധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള യുഎസുൾപ്പെടെയുള്ള രാഷ്ട്രങ്ങൾക്ക് കനത്ത നഷ്ടങ്ങളുണ്ടാക്കുകയെന്നതാണ് ചെങ്കടലിൽ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ.
READ ALSO ഹൂതി: പ്രത്യേക സൈനീക കൂട്ടായ്മയ്ക്കായ് യുഎസ്