∙ പ്രശസ്ത നാടക സംവിധായകനും നടനുമായ പ്രശാന്ത് നാരായണൻ (51) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. അവശനിലയിലായതിനെ തുടര്‍ന്ന് ഇന്നു രാവിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മോഹൻലാലും മുകേഷും അഭിനയിച്ച ‘ഛായാമുഖി’യുടെ സംവിധായകനാണ്. 30 വർഷക്കാലമായി ഇന്ത്യൻ തിയറ്റർ രംഗത്തെ ശക്തമായ സാന്നിധ്യമാണ്. മകരധ്വരജൻ, മഹാസാഗരം, മണികർണിക അടക്കം നിരവധി ഹിറ്റ് നാടകങ്ങൾ ഒരുക്കി. നാടക ടിക്കറ്റ്, പ്രശാന്ത് നാരായണന്റെ നാടകങ്ങൾ, ഭാരതാന്തം ആട്ടക്കഥ, ഛായാമുഖി എന്നിവയാണ് കൃതികൾ.
സംഗീത നാടക അക്കാദമി അവാർഡ് ഉൾപ്പെടെ പുരസ്കാരങ്ങൾ നേടി. ‘മനോരമ ഓൺലൈന്‍’ സംഘടിപ്പിച്ച ‘എംടി കാലം നവതിവന്ദനം’ എന്ന പരിപാടിയില്‍ അവതരിപ്പിച്ച ‘മഹാസാഗരം’ എന്ന നാടകത്തിനായാണ് അവസാനം അരങ്ങിലെത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു