യുദ്ധ തയ്യാറെടുപ്പുകൾ ത്വരിതപ്പെടുത്താൻ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ തന്റെ രാജ്യത്തെ സൈനിക – യുദ്ധോപകരണ – ആണവായുധ വിഭാഗങ്ങൾക്ക് ഇന്ന് (2023 ഡിസംബർ 28 നിർദ്ദേശം നൽകിയതായി സ്റ്റേറ്റ് മീഡിയയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട്.
കൊറിയൻ ഉപദ്വിപിൽ യുഎസ് അതിശക്തമായ പ്രകോപനങ്ങൾ സൃഷ്ടിക്കുന്നുവെന്ന വിലയിരുത്തലാണ് ഉത്തര കൊറിയൻ മേധാവിയുടെ നിർദ്ദേശത്തിനാധാരമായത്. പുതുവർഷത്തേക്കുള്ള നയ നിർദ്ദേശങ്ങളെക്കുറിച്ച് വിശദീകരിയ്ക്കുവാൻ കഴിഞ്ഞ ദിവസം രാജ്യത്തെ ഭരണകക്ഷി വർക്കേഴ്സ് പാർട്ടിയുടെ സുപ്രധാന പ്ലീനറി യോഗം ചേർന്നു. ഈ ഒമ്പതാം പ്ലീനറി യോഗത്തിൽ സാമ്രാജ്യത്വ വിരുദ്ധ സ്വതന്ത്ര രാജ്യങ്ങളുമായുള്ള തന്ത്രപരമായ സഹകരണം വിപുലീകരിക്കുമെന്ന് കിം പറഞ്ഞതായി വാർത്താ ഏജൻസി കെസിഎൻഎ റിപ്പോർട്ട് ചെയ്തു.
ഉക്രെയ്‌നുമായുള്ള യുദ്ധത്തിൽ ഉപയോഗിക്കുന്നതിനായി മോസ്കോയ്ക്ക് സൈനിക ഉപകരണങ്ങൾ പ്യോങ്‌യാങ് നൽകിയതായി വാഷിങ്ടൺ ആരോപിക്കുന്നു. അതേസമയം റഷ്യ വടക്കൻ സൈനിക ശേഷി മെച്ചപ്പെടുത്താൻ സാങ്കേതിക പിന്തുണ നൽകുന്നു. ഉത്തര കൊറിയയൽ പ്രസിഡൻ്റ് പുതുവർഷത്തെ സാമ്പത്തിക ലക്ഷ്യങ്ങൾ പാർട്ടി പ്ലീനത്തിൽ നിരത്തി. രാജ്യത്തിന്റെ പഞ്ചവത്സര വികസന പദ്ധതി പൂർത്തീകരിക്കുന്നതിനുള്ള നിർണ്ണായക വർഷമായിരിക്കും പുതുവർഷമെന്നു പ്രസിഡൻ്റ് പറഞ്ഞതായി ദേശീയ മിഡീയ റിപ്പോർട്ടു ചെയ്തു.
പുതുവർഷത്തെ പ്രധാന വ്യാവസായിക മേഖലകളിൽ ചലനാത്മകമായി മുന്നോട്ട് കൊണ്ടുപോകാനുള്ള സുപ്രധാന ചുമതലകളെക്കുറിച്ച് വിശദീകരിച്ചു. ഉയർന്ന കാർഷികോല്പാദനം ത്വരിതപ്പെടുണമെന്നതിലും ഊന്നൽ നൽകപ്പെട്ടു.
1990-കളിലെ ക്ഷാമമുൾപ്പെടെ സമീപകാല ദശകങ്ങളിൽ വടക്കൻ കൊറിയക്ക് ഗുരുതരമായ ഭക്ഷ്യക്ഷാമം അഭിമുഖീകരിക്കേണ്ടിവന്നു. പ്രകൃതിദുരന്തങ്ങൾ കാർഷിക മേഖലയെ തളർത്തി. കോവിഡ് മഹാമാരി സമയത്ത് അതിർത്തി അടച്ചത് ഭക്ഷ്യസുരക്ഷയെ കൂടുതൽ വഷളാക്കിയെന്ന് അന്താരാഷ്ട്ര വിദഗ്ധർ പറയുകയുണ്ടായി. ഇത്തരമൊരു പശ്ചാത്തലത്തിലാണ് കാർഷിക മേഖലയുടെ വികസനത്തിന് പുതുജീവൻ നൽകണമെന്ന പ്രസിഡൻ്റിൻ്റെ ആഹ്വാനം.
2023-ൽ ഉത്തര കൊറിയൻ കാർ ഷികോല്പാദനം മെച്ചപ്പെട്ടതായി. എങ്കിലും ഉത്തര കൊറിയ ഇപ്പോഴും വിട്ടുമാറാത്ത ഭക്ഷ്യക്ഷാമത്തിലാണെന്നാണ് സിയോൾ ഉദ്യോഗസ്ഥർ പറക്കുന്നത്. ഇതിനിടെ, ഇന്ന് (ഡിസം 28) ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ കിഴക്കൻ യോഞ്ചിയോണിലെ ഒരു ഫ്രണ്ട്‌ലൈൻ സൈനിക യൂണിറ്റ് സന്ദർശിച്ച് അതിന്റെ പ്രതിരോധ തയ്യാറെടുപ്പുകൾ പരിശോധിക്കുകയും ഉത്തര കൊറിയയിൽ നിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാൽ ഉടൻ തിരിച്ചടിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
READ ALSO ഉത്തര കൊറിയക്ക് പുതിയ ആണവ റിയാക്റ്റർ