ഉത്തര കൊറിയ പുതിയ ആണവ റിയാക്ടർ പ്രവർത്തന സജ്ജമാക്കുന്നതിൻ്റെ ലക്ഷണങ്ങളുണ്ടെന്ന് യുഎൻ ആണവ നിരീക്ഷകരും സ്വതന്ത്ര വിദഗ്ധരും കഴിഞ്ഞ ദിവസം(2023 ഡിസം 21) പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്യുന്നു.
ആണവായുധങ്ങൾക്കുള്ള പ്ലൂട്ടോണിയം സമ്പുഷ്ഠികരണ സൗകര്യമെന്ന നിലയിലാണത്രെ പുതിയ റിയാക്ടർ. രാജ്യത്തെ യോങ്‌ബിയോണിലെ ലൈറ്റ് വാട്ടർ 5-മെഗാവാട്ട് ആണവ റിയാക്ടർ സമുച്ഛയത്തിലാണ് റിയാക്ടറെന്ന് ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി പറഞ്ഞു.
യോങ്‌ബിയോണിലേത് ലൈറ്റ് വാട്ടർ ആണവ നിലയമാണ്. ഇവിടെ നിന്ന് ഘന വാട്ടർ പുറന്തള്ളപ്പെടുകയാണ്. ഇത് ആണവ പദ്ധതി വികസിപ്പിച്ചെടുക്കുന്ന ദിശയിൽ റിയാക്ടറിൻ്റെ ഫ്ലൂട്ടോണിയം സമ്പൂഷ്ഠികരണ ലക്ഷണമാണെന്നാണ് ഏജൻസിയുടെ വിലയിരുത്തൽ.
ചൂടുവെള്ളം പുറന്തള്ളുന്നത് റിയാക്‌റ്റർ നിർണായക ഘട്ടത്തിലെത്തിയെന്നതിന്റെ സൂചനയാണെന്ന് ഐ എ ഇ എ മേധാവി റാഫേൽ ഗ്രോസി പ്രസ്താവനയിൽ പറഞ്ഞു. 2009-ൽ പ്യോങ്‌യാങ് അതിന്റെ ആണവ നിലയങ്ങൾ പരിശോധനകളിൽ നിന്ന് ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയെ വിലക്കിയിരുന്നു. അതിപ്പോഴും തുടരുകയാണ്.
ഇപ്പോൾ പ്രധാനമായും ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ചാണ് ഏജൻസി ഉത്തര കൊറിയൻ ആണവനിലയങ്ങളെ നിരീക്ഷിക്കുന്നതെന്ന് റാഫേൽ ഗ്രോസി കുട്ടിചേർത്തു.
ലൈറ്റ് വാട്ടർ ആണവ റിയാക്ടറിന് പ്ലൂട്ടോണിയം ഉല്പാദിപ്പിയ്ക്കുവാനാകുമെന്നതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്. ഉത്തര കൊറിയൻ ആണവ പദ്ധതിയുടെ പുരോഗതി തീർത്തും ഖേദകരമാണ് ആറ്റോമിക്ക് ഏജൻസി പറഞ്ഞു.
ഈ ആഴ്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) പരീക്ഷണം നടത്തിയതിനും തന്ത്രപ്രധാന ആയുധങ്ങൾ ഉപയോഗിച്ച് ശത്രു പ്രകോപിപ്പിച്ചാൽ ആണവ ആക്രമണം നടത്താൻ തന്റെ രാജ്യം മടിക്കില്ലെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പറഞ്ഞതിനും പിന്നാലെയാണ് റിയാക്ടറിന്റെ പ്രവർത്തനങ്ങൾ ആണവായുധ രൂപകല്പനക്ക് തയ്യാറെടുക്കുന്നുവെന്നതിനെ ക്കുറിച്ചുള്ള വാർത്തകൾ.
ഉത്തരകൊറിയ ഇതിനകം ആറ് ആണവപരീക്ഷണങ്ങൾ നടത്തി. അവസാനത്തേത് 2017ലായിരുന്നു. ഉത്തരകൊറിയയുടെ പുങ്ഗേ-റിയിലെ ആണവപരീക്ഷണ കേന്ദ്ര പ്രവർത്തനം മാസങ്ങളോളമായി സജീവമാണ്.
ബാലിസ്റ്റിക് മിസൈലുകളിൽ ഉപയോഗിക്കുന്നതിനായി ആണവ പോർമുനകൾ രൂപപ്പെടുത്താൻ ശ്രമിക്കുന്നതായും ആണവായുധ പരീക്ഷണം പുനരാരംഭിച്ചേക്കുമെന്ന ഊഹാപോഹങ്ങൾക്കും പുങ്ഗേ-റി ആണവപരീക്ഷണ കേന്ദ്രത്തിൻ്റെ സജീവ പ്രവർത്തനങ്ങൾ കൂടി കാരണമായിട്ടുണ്ട്.