ഡൽഹി : ഡൽഹി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിച്ച് പാര്‍ലമെന്റ് അതിക്രമ കേസിലെ പ്രതി നീലം ആസാദ്. അന്യായമായി തടങ്കില്‍ വച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. ദില്ലി പോലീസ് റിമാൻഡിനായി കോടതിയെ സമീപിച്ചപ്പോള്‍ സ്വന്തം അഭിഭാഷകനെ അനുവദിച്ചില്ലെന്നും അറസ്റ്റിനു 29 മണിക്കൂറിനു ശേഷമാണ് കോടതിയില്‍ ഹാജരാക്കിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. നീലം ആസാദിനെ കോടതി ജനുവരി 5 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു