ജിദ്ദ: കാളികാവ് പഞ്ചായത്ത് കെ.എം.സി.സി ജിദ്ദ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇതോടനുബന്ധിച്ച കൗൺസിൽ യോഗം കെ.എം.സി.സി മണ്ഡലം സെക്രട്ടറി അബ്ദുൽ സലാം തുവ്വൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മുഹ്ളർ തങ്ങൾ അധ്യക്ഷത വഹിച്ചു. കഴിഞ്ഞകാല പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ശിഹാബ് കീഴിശ്ശേരി അവതരിപ്പിച്ചു.
ഏറെക്കാലമായി നിർത്തിവെച്ച ജിദ്ദ – കോഴിക്കോട് വലിയ വിമാനങ്ങളുടെ സർവിസ് എത്രയും പെട്ടെന്ന് പുനരാരംഭിക്കാനുള്ള നടപടികൾ കേരള , കേന്ദ്ര സർക്കാറുകൾ കൈക്കൊള്ളണമെന്ന് പ്രമേയത്തിലൂടെ കമ്മിറ്റി ആവശ്യപ്പെട്ടു. പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് നടപടികൾ റിട്ടേണിങ് ഓഫിസർ ഷംസു ഇല്ലിക്കുത്ത് കരുവാരക്കുണ്ട് നിയന്ത്രിച്ചു, സാജിദ് ബാബു സ്വാഗതവും സിറാജ് അമ്പലക്കടവ് നന്ദിയും പറഞ്ഞു. യോഗത്തിൽ കമ്മിറ്റി ഭാരവാഹികളെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
ഭാരവാഹികൾ: മുഹ്ളർ തങ്ങൾ (പ്രസി), ശിഹാബ് കിഴിശ്ശേരി (ജന സെക്ര), സിറാജ് അമ്പലക്കടവ് (ട്രഷ), മജീദ് അഞ്ചച്ചവിടി (ചെയർ), കെ.കെ ഉമ്മർ, സാജിദ് ബാബു, വി. സുലൈമാൻ, സഫ് വാൻ പലേക്കോടൻ (വൈസ് പ്രസി), അനസ് മേലേതിൽ, ഷഫീഖ് ചാത്തോലി, മുജ്ത്തബ അമ്പലക്കടവ്, ഹംസ ചാഴിയോട് (ജോ. സെക്ര), എൻ. അബ്ദുൽ സലാം, അബൂബക്കർ മൗലവി (ഉപദേശക സമിതി അംഗം), അസീസ് അയ്യറാലി, ഷഫീഖ് ചേരുങ്ങൽ, സി.എം അബ്ദുൽ മജീദ്, വി. ബഷീർ, ഇണ്ണി പള്ളിശ്ശേരി, ലത്തീഫ് പരുത്തിക്കുന്നൻ (എക്സി. അംഗം).
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു