ചെന്നൈ: ഇന്ത്യൻ ഓയില്‍ കോര്‍പ്പറേഷൻ ഡിപ്പോയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം. ചെന്നൈ തൊണ്ടിയാര്‍പേട്ട് ഡിപ്പോയിലായിരുന്നു സംഭവം.വെല്‍ഡിങ് തൊഴിലാളിയായ പെരുമാള്‍ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പെരുമാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ മറ്റുള്ളവര്‍ ചികിത്സയിലാണ്. അറ്റകുറ്റപ്പണികള്‍ക്കിടെ രണ്ട് എഥനോള്‍ ടാങ്കുകള്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് ഡിപ്പോയില്‍ തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.