ന്യൂഡല്‍ഹി: സുസ്ഥിരമായ ഭര്‍ത്താക്കന്മാരെ നല്‍കിയതിന് മോദി സര്‍ക്കാരിന് നന്ദി പറയണമെന്ന പരാമര്‍ശത്തിന് പിന്നാലെ ആര്‍.എസ്.എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ടിനെതിരെ കേസെടുത്ത് ശ്രീരംഗപട്ടണം പൊലീസ്.മാണ്ഡ്യയില്‍ വെച്ച് നടന്ന സങ്കീര്‍ത്തന യാത്രയില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സാമൂഹിക പ്രവര്‍ത്തകയായ നാസിയ നസീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Read more : ബംഗളൂരു-കോയമ്പത്തൂർ വന്ദേഭാരത് പരീക്ഷണയോട്ടം വിജയകരം : സര്‍വീസ് ഡിസംബര്‍ 30 മുതല്‍
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ മുത്തലാഖ് നിര്‍ത്തലാക്കിയതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ഭട്ട്. ‘മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുത്തലാഖ് എടുത്തു കളഞ്ഞു. മുസ്ലീം പുരുഷന്മാര്‍ ഇതില്‍ അതൃപ്തരായിരുന്നു. യഥാര്‍ത്ഥത്തില്‍, മുസ്ലീം സ്ത്രീകള്‍ക്ക് ഇത് വളരെ സന്തോഷകരമായ വാര്‍ത്തയായിരിക്കണം. അവര്‍ക്ക് എല്ലാ ദിവസവും വ്യത്യസ്‌ത ഭർത്താക്കളായിരുന്നു . അവര്‍ക്ക് ഒരു സ്ഥിരം ഭര്‍ത്താവ് ഉണ്ടായിരുന്നില്ല, മോദി സര്‍ക്കാര്‍ അത് നല്‍കി,” ഭട്ട് പറഞ്ഞു. ഹിന്ദുധര്‍മം നിലനിര്‍ത്താൻ മൂന്നിലധികം കുട്ടികള്‍ വേണമെന്ന അബ്യര്‍ത്ഥനയും അദ്ദേഹം ചടങ്ങിനിടെ ഹിന്ദു സ്ത്രീകളോട് പറഞ്ഞിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു