കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സ്വപ്ന സുരേഷ് കണ്ണൂരിൽ ചോദ്യം ചെയ്യലിന് ഹാജരായി. സ്വർണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷ് വിജേഷ് പിള്ളക്കൊപ്പം ഗൂഢാലോചന നടത്തി എം.വി. ഗോവിന്ദനെ അപമാനിക്കാൻ ശ്രമിച്ചെന്നാണ് കേസ്.
സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷാണ് കേസ് നൽകിയത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എം.വി ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്തെന്നാണ് സ്വപ്ന ആരോപിച്ചത്.
കേസിൽ നേരത്തെ വിജേഷ് പിള്ളയെ ചോദ്യം ചെയ്തിരുന്നു. എം.വി ഗോവിന്ദനെയോ മകനെയോ നേരിട്ട് അറിയില്ലെന്നും ആരോപണം സ്വപ്ന കെട്ടിച്ചമച്ചതാണെന്നുമാണ് വിജേഷ് പറഞ്ഞത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു