കമ്പ്യൂട്ടറും ഫോണുമെല്ലാം നോക്കിയിരിയ്ക്കുന്ന ഇന്നത്തെ കാലത്ത് കണ്ണിന്റെ കാര്യത്തില്‍ പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകുന്നു. ഇതിന് പുറമേ പ്രായക്കൂടുതലും ഉറക്കക്കുറവും പോഷകാഹാരക്കുറവുമെല്ലാം തന്നെ കണ്ണുകള്‍ക്ക് ക്ഷീണമുണ്ടാക്കുന്നു. ഇതിന് പരിഹാരമായി നമുക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ പലതാണ്. ഇത്തരത്തില്‍ ചിലതിനെ കുറിച്ചറിയാം.
കണ്ണുകള്‍ക്ക് മീതേ വയ്ക്കാവുന്ന നാച്വറല്‍ പായ്ക്കുകളുണ്ട്. ഇതില്‍ ഒന്നാണ് കറ്റാര്‍വാഴ പായ്ക്ക്. ഇതിനൊപ്പം പനിനീര് കൂടി കലര്‍ത്തി ഇതില്‍ കോട്ടന്‍ മുക്കി കണ്ണുകള്‍ക്ക് മീതേ വയ്ക്കാം. പനീനീര് മാത്രം ഉപയോഗിച്ചും കണ്ണിന് മീതേ കോട്ടന്‍ വയ്ക്കുന്നത് ഗുണം നല്‍കും. ഇത് കണ്ണിന് കുളിര്‍മയും തിളക്കവും നല്‍കുന്നു. തണുപ്പിച്ചത് വയ്ക്കുന്നത് കൂടുതല്‍ നല്ലതാണ്.
കണ്ണിന് ചുറ്റും കറുപ്പുണ്ടോ?കുറയാൻ ഇതാ രണ്ട് മാസ്കുകൾ
പാല്‍,തണുപ്പിച്ച പാല്‍ കണ്ണിന്റെ ക്ഷീണമകറ്റാന്‍ മികച്ചതാണ്. പാലില്‍ കോട്ടന്‍ മുക്കി കണ്ണിന് മുകളില്‍ വയ്ക്കാം. ഇതേറെ ഗുണം നല്‍കുന്ന ഒന്നാണ്. കണ്‍തടത്തിലെ കറുപ്പകറ്റാനും കണ്ണിന് തിളക്കം നല്‍കാനും സഹായിക്കുന്ന ഒന്നാണ് പാല്‍. ഇത് ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നു. ഈര്‍പ്പം കണ്‍തടത്തിന് ഗുണം ന്ല്‍കുന്ന ഒന്നാണ്.
കുക്കുമ്പര്‍, ഉരുളക്കിഴങ്ങ് എന്നിവയെല്ലാം കണ്‍തടത്തിലെ കറുപ്പകറ്റാന്‍ നല്ലതാണ്. ഇത് മുറിച്ച് കണ്ണിന് മുകളില്‍ വയ്ക്കാം. ഇതിന്റെ നീരെടുത്ത് കോട്ടന്‍ മുക്കി ഇത് കണ്ണിന് മീതേ വയ്ക്കുന്നതും നല്ലതാണ്. ഇതെല്ലാം ദിവസവും ചെയ്യാവുന്ന കാര്യങ്ങള്‍ തന്നെയാണ്. ആഴ്ചയില്‍ രണ്ടുമൂന്ന് ദിവസമെങ്കിലും ഇത് ചെയ്താല്‍ കാര്യമായ ഗുണമുണ്ടാകും. ഇതല്ലാതെ കണ്ണിന് വല്ലാതെ ക്ഷീണവും സ്‌ട്രെയിനും തോന്നുകയാണെങ്കില്‍ ഇതേ രീതികള്‍ പരീക്ഷിയ്ക്കുന്നത് ഗുണം നല്‍കും.
കണ്ണിന്റെ പൊതുവായ ആരോഗ്യത്തില്‍ ശ്രദ്ധിയ്ക്കുക. സ്‌ക്രീന്‍ ടൈം ഒഴിവാക്കണം. സ്‌ക്രീനില്‍ നോക്കുമ്പോള്‍ 20 മിനിറ്റിന് ശേഷം കണ്ണുകള്‍ മറ്റെവിടേയ്‌ക്കെങ്കിലും നോക്കുക. കണ്ണുകള്‍ക്കായുള്ള വ്യായാമം ചെയ്യുക. കണ്ണുകള്‍ സ്‌ക്രീനില്‍ നോക്കുമ്പോഴും ഇടയ്ക്കിടെ അടച്ച് തുറക്കുക എന്നിവയെല്ലാം ഏറെ ഏറെ നല്ലതാണ്. സ്‌ക്രീനില്‍ നിന്നും കണ്ണുകളെ സംരക്ഷിയ്ക്കാനുള്ള ഗ്ലാസുകള്‍ ധരിയ്ക്കാം. ദിവസവും ഏതെങ്കിലും നല്ല ക്രീം ഉപയോഗിച്ച് കണ്ണിനടിയില്‍ മസാജ് ചെയ്യുന്നതും നല്ലതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു