പാലക്കാട്: ഇസ്ലാം സ്ത്രീക്ക് അടിമത്തമല്ല മറിച്ച് പരിപൂർണമായ സംരക്ഷണമാണ് നൽകുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള ഹൽഖ അമീർ പി. മുജീബുറഹ്മാൻ പറഞ്ഞു. ഇസ്ലാമിക പ്രമാണങ്ങളും ചരിത്രവും ലിംഗ നീതിയെക്കുറിച്ചാണ് പറയുന്നത്. തട്ടമിട്ടവരെയും കറുത്ത വസ്ത്രം ധരിക്കുന്നവരെയും ഭീകരവാദികളും അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുമായി ചിത്രീകരിക്കുന്നു. എന്നാൽ, അന്താരാഷ്ട സർവകലാശാലകളിൽ നിന്നടക്കം ഉന്നത വിദ്യാഭ്യാസം നേടുന്ന, രാജ്യത്തെ പ്രമുഖ കലാലയങ്ങളിൽ നിന്ന് പൗരത്വ പ്രക്ഷോഭമടക്കമുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ മുസ്ലിം പെൺകുട്ടികളെല്ലാം തട്ടമിട്ട് കൊണ്ടുതന്നെയാണ് എല്ലാം സാധിച്ചെടുക്കുന്നത്.
മത യാഥാസ്ഥിതികതക്കും പെണ്ണിനെ പൊന്ന് വെച്ച് വിലയിടുന്ന വിവാഹ സംസ്ക്കാരത്തിനുമെതിരെ എഴുന്നേറ്റ് നിൽക്കാനും പുതിയ തലമുറക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ദിവസമായി ജി.ഐ.ഒ കേരള പത്തിരിപ്പാല മൗണ്ട്സീന കാമ്പസിൽ സംഘടിപ്പിച്ച ‘ഡിസ്ക്കോഴ്സോ മുസ്‌ലിമ’ കാമ്പസ് കോൺഫറൻസിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് തമന്ന സുൽത്താന അധ്യക്ഷത വഹിച്ചു.
Read more: ആദ്യമായി ചെരിപ്പിട്ട് തെരുവിലൂടെ നടന്ന് സവര്‍ണ വിലക്ക് ലംഘിച്ച് തമിഴ്നാട്ടിലെ ദലിതര്‍
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു