തിരുവനന്തപുരം: ജിയോ ബേബി സംവിധാനം ചെയ്ത ‘കാതല്‍’ സിനിമക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചങ്ങനാശേരി രൂപത. ഹോമോസെക്ഷ്വാലിറ്റിയെ മഹത്വവത്കരിക്കുന്ന സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ക്രിസ്ത്യാനികളായി പോയത് എന്തുകൊണ്ടാണെന്ന് ചങ്ങനാശേരി രൂപത സഹായ മെത്രാൻ തോമസ് തറയില്‍ ചോദിച്ചു.
മറ്റേതെങ്കിലും മതത്തിന്റെ പശ്ചാത്തലമായിരുന്നെങ്കില്‍ സിനിമ തിയറ്റര്‍ കാണില്ലായിരുന്നെന്നും അവര്‍ തിയറ്റര്‍ കത്തിക്കുമായിരുന്നെന്നും തോമസ് തറയില്‍ ആരോപിച്ചു. നമ്മളെ പരിഹസിക്കുന്നു, അപമാനിക്കുന്ന ചലച്ചിത്രങ്ങള്‍ക്ക് മെച്ചപ്പെട്ട നിര്‍മാതാക്കളെ കിട്ടുന്ന കാലഘട്ടമാണിത്. നമുക്കെതിരായ വാര്‍ത്തകള്‍ക്ക് സ്പോണ്‍സേഴ്സിനെ കിട്ടാൻ ഒരു പഞ്ഞവുമില്ല. മമ്മൂട്ടിയെന്ന താരമൂല്യമുള്ള നടൻ അഭിനയിച്ച സിനിമയില്‍, ഹോമോസെക്ഷ്വാലിറ്റിയെ മഹത്വവത്കരിക്കുന്ന സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ക്രിസ്ത്യാനികളായി പോയത് എന്തുകൊണ്ടാണ്? അതിന്റെ പശ്ചാത്തലം ക്രൈസ്തവ ദേവാലയമായി പോയത് എന്തുകൊണ്ടാണ്? വേറെ ഏതെങ്കിലും മതത്തിന്റെ പശ്ചാത്തലത്തില്‍ ആ സിനിമയെടുത്തിരുന്നെങ്കില്‍ അത് തിയറ്റര്‍ കാണില്ല. അവര്‍ തിയറ്റര്‍ കത്തിക്കും. നമ്മുടെ സഹിഷ്ണുതയും നമ്മുടെ നന്മയും ചൂഷണം ചെയ്തുകൊണ്ട് നമ്മുടെ സംസ്കാരത്തെ ആക്രമിക്കുന്ന പരിശ്രമങ്ങള്‍ ഉണ്ടാകുമ്ബോള്‍ നമുക്ക് ജാഗ്രത വേണം -തോമസ് തറയില്‍ പ്രസംഗത്തില്‍ പറഞ്ഞു.
നവംബര്‍ 23നാണ് ‘കാതല്‍’ തിയറ്ററുകളിലെത്തിയത്. സിനിമയുടെ റിലീസിന് ശേഷം നിരവധി വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. മമ്മൂട്ടി കമ്ബനി നിര്‍മിച്ച ചിത്രം വേഫെറര്‍ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്. 12 വര്‍ഷത്തിനുശേഷം ജ്യോതിക മലയാളത്തിലെത്തിയ ചിത്രം കൂടിയാണിത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു