സിനിമ രംഗത്ത് ഏറെ ആരാധകരുള്ള നടിയാണ് ശ്രുതി ഹസ്സൻ. ഹിന്ദി സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ശ്രുതി ഇന്ന് ഇന്ത്യൻ സിനിമയിലെ തിരക്കുള്ള നടിമാരിൽ ഒരാളാണ്. തമിഴ്, തെലുങ്ക് സിനിമകളിലെ മുൻ നിര നായിക ആയി മാറിക്കഴിഞ്ഞ ശ്രുതി ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാൾ കൂടിയാണ്. ഡിസംബർ 22ന് റിലീസാകുന്ന സലാർ ആണ് ശ്രുതിയുടെ പുതിയതായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന ചിത്രം.
“കുറേക്കാലം മദ്യത്തിന് താൻ അടിമയായിരുന്നു. ഇപ്പോൾ മദ്യം പൂർണ്ണമായി വിട്ടു എന്നായിരുന്നു ശ്രുതി ഹാസൻ പറഞ്ഞത്. അതിന്റെ കാരണവും ശ്രുതി വ്യക്തമാക്കുന്നുണ്ട്. പാർട്ടികൾ ഇഷ്ടപ്പെടുന്നയാളാണോ എന്ന ചോദ്യത്തിന് മറുപടിയായാണ് ശ്രുതി എട്ടുവർഷമായി മദ്യത്തെ ജീവിതത്തിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. എന്ന് കരുതി പാർട്ടികളോട് യാതൊരു എതിർപ്പുമില്ല. എനിക്ക് എതിർപ്പ് ഇല്ല എന്ന് കരുതി മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഇല്ല എന്ന് പറയാൻ പറ്റില്ലല്ലോ. മദ്യപിക്കാത്ത ഒരാളെ പാർട്ടികളിൽ സഹിക്കാൻ കൂടെ ഉള്ളവർക്ക് ബുദ്ധിമുട്ടായിരിക്കും.
മദ്യം ഒഴിവാക്കിയതിൽ യാതൊരു തരത്തിലുള്ള പശ്ചാത്താപമോ ഹാങ് ഓവറോ ഇല്ല. അതേസമയം മദ്യപിക്കുന്നവരെ അതിന്റെ പേരിൽ ഞാൻ ഒരിക്കലും ജഡ്ജ് ചെയ്യില്ല. മദ്യം എന്റെ ജീവിതത്തിലെ വലിയൊരു ഘടകമായിരുന്നു. ഒരു ഘട്ടത്തിന് ശേഷം മദ്യപാനം എനിക്ക് നല്ലതൊന്നും ചെയ്യുന്നില്ലെന്ന് സ്വയം മനസിലാക്കി. ആ സമയത്ത് ഞാൻ എപ്പോഴും മദ്യത്തിന്റെ ഹാങ് ഓവറിലായിരുന്നു. എപ്പോഴും സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കാൻ മാത്രം ആഗ്രഹിച്ചു.
തുടരെ തുടരെയുള്ള പാർട്ടികളാണ് മദ്യപാന ശീലം വഷളാക്കിയത്. എന്നാൽ പിന്നീട് ഇത്തരം പാർട്ടികളിൽ നിന്നും അകലം പാലിച്ചതോടെ മദ്യപാന ശീലം കുറഞ്ഞു വന്നു. പിന്നീട് എനിക്ക് തന്നെ തോന്നിയിട്ട് അതിൽ നിന്നും ഞാൻ പുറത്തേക്ക് വരികയായിരുന്നു” എന്നാണ് ശ്രുതി പറഞ്ഞിരുന്നത്.