തിരുവനന്തപുരം: നവകേരള സദസ്സില്‍ മികച്ച സുരക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി അടക്കമുള്ള സമ്മാനങ്ങള്‍ നല്‍കാനുള്ള നീക്കത്തിനെതിരെ യുഡിഎഫ്. മര്‍ദ്ദന വീരന്മാര്‍ക്കാണ് സര്‍ക്കാര്‍ ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ ആരോപിച്ചു.
സര്‍ക്കാരിന്റെ ഈ നടപടി കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഹസ്സന്‍ പറഞ്ഞു. നവകേരള സദസ്സിന് മികച്ച സുരക്ഷയൊരുക്കിയ പൊലീസുകാര്‍ക്ക് പ്രത്യേക സമ്മാനം നല്‍കുന്നത്. സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ ഐജി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സമ്മാനം നല്‍കുന്നത്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റേതാണ് നടപടി. പൊലീസ് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു എന്നാണ് എഡിജിപിയുടെ വിലയിരുത്തല്‍. സ്തുത്യര്‍ഹ സേവനം നടത്തിയവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാനാണ് എസ്പിമാര്‍ക്കും ഡിഐജിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു