തിരുവനന്തപുരം: സംസ്ഥാനത്ത് കോറോണ കേസുകളുടെ എണ്ണത്തിൽ വർദ്ധനവ്.128 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളിൽ പകുതിയും കേരളത്തിലാണ്. ഇന്ന് രാജ്യത്ത് ആകെ 312 കോറോണ കേസുകളാണ് സ്ഥിരീകരിച്ചത് അതിൽ 128 കേസും റിപ്പോർട്ട് ചെയ്തിട്ടുള്ളത് കേരളത്തിൽ നിന്നുമാണ്. ഇതോടെ സംസ്ഥാനത്തെ സജീവരോഗികളുടെ എണ്ണം 3128 ആയി.
കഴിഞ്ഞ ഒരാഴ്ചത്തെ കണക്കെടുക്കുമ്പോൾ സംസ്ഥാനത്ത് കോറോണ പടർന്നു പിടിക്കുന്നതിൽ 54 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് ഓരോ മണിക്കൂറും നാലുപേർക്ക് കൊറോണ സ്ഥിരീകരിക്കുന്നു എന്നാണ് റിപ്പോർട്ട്. രാജ്യത്ത് ആകെയുള്ള കണക്ക് എടുക്കുമ്പോൾ ഏറ്റവും കൂടുതൽ കോറോണ രോഗികൾ ഉള്ളത് കേരളത്തിലാണ്.
അതേസമയം സംസ്ഥാനത്ത് കോറോണ കേസുകൾ വർദ്ധിക്കുമ്പോഴും രോഗം നിയന്ത്രിക്കുന്നതിൽ സംസ്ഥാന ആരോഗ്യ വകുപ്പിന് വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. മുന്നൊരുക്കങ്ങൾ സ്വീകരിക്കുന്നതിൽ കാലതാമസം നേരിടുന്നതായാണ് വിവരം. കേരളത്തെ സംബന്ധിച്ചിടത്തോളം ഒമിക്രോൺ വകഭേദമാണ് പടർന്നു പിടിക്കുന്നത്. കൃത്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചില്ലെങ്കിൽ രോഗവ്യാപനതോത് വർദ്ധിക്കുന്നതിന് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു