ലോകം പുതുവര്‍ഷത്തേിലേക്ക് അടുത്തുകൊണ്ടിരിക്കെ, ടെലിക്കോം വരിക്കാര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ജിയോയുടെ ന്യൂഇയര്‍ ഓഫര്‍ പ്രഖ്യാപിച്ചു.പുതുവർഷത്തെ വരവേൽക്കാൻ പുതിയ പ്ലാൻ അവതരിപ്പിക്കുകയല്ല, മറിച്ച് നിലവിലുള്ള ഒരു പ്രീപെയ്ഡ് പ്ലാനിൽ ന്യൂഇയർ 2024 ഓഫറിന്റെ ഭാഗമായി ഒരു അധിക ആനുകൂല്യം കൂടി കൂട്ടിച്ചേർക്കുകയാണ് ജിയോ ചെയ്തിരിക്കുന്നത്.
പ്രീപെയ്ഡ് വരിക്കാർക്കാണ് ജിയോയുടെ ഈ പുതിയ ന്യൂഇയർ 2024 ഓഫർ ലഭ്യമാകുക. ജിയോ നിലവിൽ 2999 രൂപയുടെ ഒരു വാർഷിക പ്ലാൻ നൽകുന്നുണ്ട്. പുതുവർഷ ഓഫറിന്റെ ഭാഗമായി ഈ പ്ലാനിൽ അധിക വാലിഡിറ്റി ജിയോ വാഗ്ദാനം ചെയ്യുന്നു. നിലവിൽ 365 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായ റിലയൻസ് ജിയോ (jio) തങ്ങളുടെ വരിക്കാർക്ക് കുറഞ്ഞ ചെലവിൽ ഒരു വർഷത്തേക്ക് വാലിഡിറ്റിയും എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന പ്രീപെയ്ഡ് പ്ലാൻ ആണ് 2999 രൂപയുടേത്. ഡാറ്റ, കോളിങ്, എസ്എംഎസ് എന്നിവയെല്ലാം 365 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ നൽകുന്നു.ഇപ്പോൾ പുതുവർഷ ഓഫറിന്റെ ഭാഗമായി ഈ പ്ലാനിൽ 24 ദിവസത്തെ അധിക വാലിഡിറ്റിയാണ് കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നത്. ഇതോടെ 2999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഉപയോഗിച്ച് ഇപ്പോൾ റീച്ചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 389 (365+ 24) ദിവസത്തെ വാലിഡിറ്റി ലഭ്യമാകുന്നു. ഈ അധിക വാലിഡിറ്റി കാലയളവിലും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ അതേപടി ലഭ്യമാകും.
ന്യൂഇയർ 2024 ഓഫർ കൂടി ചേർന്നതോടെ ഈ പ്ലാൻ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് ഇപ്പോൾ പ്രതിദിനം 7.70 രൂപയ്ക്ക് ഒരു വർഷത്തിലേറെ കാലയളവിലേക്ക് ടെലിക്കോം ആനുകൂല്യം ലഭ്യമാകും. അധിക വാലിഡിറ്റി കൂട്ടിച്ചേർത്തതോടെ സ്വാഭാവികമായും ഈ പ്ലാനിൽ ലഭ്യമായിരുന്ന ആനുകൂല്യങ്ങൾ ഈ അധിക വാലിഡിറ്റി കാലയളവിലേക്കും ലഭ്യമാകും. അതിനാൽ ഇവിടെ വാലിഡിറ്റിക്കൊപ്പം കോളിങ്, ഡാറ്റ ആനുകൂല്യങ്ങളും കൂട്ടിച്ചേർക്കപ്പെട്ടു.
- 2999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: ദീർഘകാല വാലിഡിറ്റി ആഗ്രഹിക്കുന്ന ജിയോ വരിക്കാർക്ക് ഏറ്റവും അനുയോജ്യമായ പ്ലാനുകളിൽ ഒന്നാണിത്. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 2.5GB ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവ ഈ പ്ലാനിൽ ലഭിക്കുന്നു. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 64 കെബിപിഎസ് ആയി കുറയും. ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന അധിക ആനുകൂല്യങ്ങൾ. ജിയോസിനിമ പ്രീമിയം ആനുകൂല്യം ഈ പ്ലാനിൽ ഉൾപ്പെടുന്നില്ല. എന്നാൽ 14 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് ലഭ്യമാക്കുന്ന ജിയോടിവി പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ വേണ്ടവർക്കായി ജിയോ മറ്റൊരു പ്ലാൻ അവതരിപ്പിച്ചിട്ടുണ്ട്. 4498 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്.
- 4498 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: ഇതും ഒരു വാർഷിക പ്ലാൻ ആണ്. ജിയോയുടെ ഏറ്റവും നിരക്ക് കൂടിയ പ്ലാനും ഇതുതന്നെ. 365 ദിവസ വാലിഡിറ്റിയും 2 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ഈ വാർഷിക പ്ലാനിൽ ജിയോ നൽകുന്നു. അടിസ്ഥാന ആനുകൂല്യങ്ങൾക്ക് പുറമേ, ഒരു വർഷത്തേക്ക് ജിയോസിനിമ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും എന്നതാണ് ഈ പ്ലാനിന്റെ നിരക്ക് കൂടാൻ കാരണം. ഈ പ്ലാനിനൊപ്പം പ്രയോറിറ്റി കസ്റ്റമർ കെയർ പിന്തുണയും ഉൾപ്പെടുന്നു. ഈ പ്ലാനിലെ ജിയോസിനിമ പ്രീമിയം കൂപ്പൺ മൈജിയോ ആപ്പ് വൗച്ചർ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, അതിലൂടെ ഉപയോക്താക്കൾക്ക് അത് റിഡീം ചെയ്യാം.
ജിയോസിനിമ പ്രീമിയം, ഡിസ്നി+ ഹോട്ട്സ്റ്റാർ, സീ5, സോണി ലിവ്, പ്രൈം വീഡിയോ(മൊബൈൽ), ലയൻസ്ഗേറ്റ് പ്ലേ, ഡിസ്കവറി പ്ലസ്, ഡോക്യുബെ, ഹോയ് ചോയ്, സൺ നെക്സ്റ്റ്, പ്ലാനെറ്റ് മറാത്തി, ചൗപൽ, എപ്പിക്ഓൺ, കാഞ്ചാ ലങ്ക എന്നീ 4 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ 4498 രൂപയുടെ പ്ലാനിൽ ലഭ്യമാകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു