തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോർഡ്, 2023 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും വാങ്ങുന്നതിനും, കമ്മീഷൻ അംഗീകരിച്ച ഇന്ധനചെലവിനേക്കാൾ ഇന്ധന വിലയിലുണ്ടായ വർദ്ധനവ് മൂലമുണ്ടായ അധികബാധ്യത ഇന്ധന സർചാർജ്ജായി ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നതിനു സമർപ്പിച്ച അപേക്ഷയിൽ പൊതുജനങ്ങളുടെ നേരിട്ടുള്ള തെളിവെടുപ്പ് ഡിസംബർ 28നു നടക്കും. തെളിവെടുപ്പ് കമ്മീഷന്റെ തിരുവനന്തപുരത്ത് വെള്ളയമ്പലത്തുള്ള കോർട്ട് ഹാളിൽ രാവിലെ 11 ന് നടത്തും.
പൊതുതെളിവെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കോൺഫറൻസ് മുഖാന്തിരം പങ്കെടുക്കാം. വീഡിയോ കോൺഫറൻസ് മുഖാന്തിരം പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഡിസംബർ 27 ന് ഉച്ചയ്ക്ക് 12 നു മുൻപായി, പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ സെക്രട്ടറിയെ [email protected] എന്ന ഇ-മെയിലിൽ അറിയിക്കണം.
കൂടാതെ തപാൽ മുഖേനയും ഇ-മെയിൽ വഴിയും ([email protected]) പൊതുജനങ്ങൾക്ക് എഴുതി തയ്യാറാക്കി അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാൽ/ഇ-മെയിൽ ([email protected]) മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിളള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം – 695 010 എന്ന വിലാസത്തിൽ ഡിസംബർ 28 നു വൈകിട്ട് അഞ്ചു വരെ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു