കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്- ബംഗളൂരു റൂട്ടിൽ പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. ജനുവരി 16 മുതലാണ് സർവീസ്. ബംഗളൂരുവിൽ നിന്നു വൈകീട്ട് 6.45നു പുറപ്പെടുന്ന വിമാനം 7.45നു കോഴിക്കോട്ടെത്തും. മടക്ക വിമാനം കോഴിക്കോട്ടു നിന്ന് 8.15നു പുറപ്പെട്ട് 9.15നു ബംഗളൂരുവിലെത്തും.
പുതിയ സർവീസ് ആരംഭിക്കുന്നതോടെ കോഴിക്കോടു നിന്ന് മുംബൈ, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഗോവ, ജയ്പുർ, പുനെ, വാരാണസി, തുടങ്ങി 22 സ്ഥലങ്ങളിലേക്ക് വൺ സ്റ്റോപ്പ് സർവീസുകൾ ലഭ്യമാകും.
കോഴിക്കോടിനു പുറമെ കൊച്ചിയിൽ നിന്നു ആഴ്ചയിൽ 90, തിരുവനന്തപുരത്തു നിന്നു 58, കണ്ണൂരിൽ നിന്നു 52 സർവീസുകൾ നടത്തുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു