ടെസ്ല-നിർമ്മിത 120000 ഓളം കാറുകൾ അമേരിക്കൻ നിരത്തുകളിൽ നിന്ന് തിരിച്ചുവിളിക്കുന്നതായി കമ്പനി. വാഹനാപകടസമയത്ത് വാതിലുകൾ തുറന്നുപോകുന്ന എസ്, എക്‌സ് മോഡലുകളാണ് തിരിച്ചുവിളിയ്ക്കാൻ തീരുമാനിച്ചത് – റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്യുന്നു.
ഓവർ-ദി-എയർ (OTA) സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്തുള്ള 2021-2023 മോഡൽ കാറുകൾ വിപണിയിലിറക്കി. അത് അപകട / കൂട്ടിയിടിവേളയിലെ പരിരക്ഷയ്ക്കുള്ള ഫെഡറൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നിക്കുന്നില്ലെന്ന് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (NHTSA) പറഞ്ഞു.
പതിവ് ക്രാഷ് ടെസ്റ്റിനിടെ ക്യാബിൻ ഡോർ താനേ തുറക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. 2021-ന്റെ അവസാനത്തോടെയാണ് ടെസ്ല സോഫ്റ്റ്‌വെയർ നവീകരണം ആരംഭിച്ചത്. അതിനു മുമ്പേ തന്നെ ലോക്കിങ് സിസ്റ്റത്തിലെ അപാകതകൾ റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു. സോഫ്റ്റ്വെയർ പരിഷ്ക്കരണ വേളയിലിത് പരിഹരിക്കുന്നതിൽ വേണ്ടത്ര ശ്രദ്ധ നൽകിയില്ല. ഇതിൻ്റെ പരിണിതിയായാണീപ്പോൾ ടെസ്ലക്ക് അമേരിക്കൻ നിരത്തുകളിൽ തങ്ങളുടെ മുഴുവൻ ( 2.03 ദശലക്ഷം) വാഹനങ്ങളും തിരിച്ചുവിളിക്കുന്നത്.
ഉല്പന്ന തകരാർ പരിഹരിക്കുന്നതിനായ് ഇത്തരമൊരു നടപടി അമേരിക്കിയാലാദ്യമാണ്. യുഎസ്സു വാഹന സുരക്ഷാ ഏജൻസിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വാഹനങ്ങളുടെ ഓട്ടോപൈലറ്റ് അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റത്തിൽ പുതിയ സുരക്ഷാ സംവിധാനങ്ങൾ ഇൻസ്റ്റാൾ ചെയ്യാനാണ് തിരിച്ചുവിളിക്കൽ.
ഓട്ടോപൈലറ്റ് പ്രശ്‌നത്തിനായി തിരിച്ചുവിളിച്ച വാഹനങ്ങളിൽ ടെസ്ല സോഫ്റ്റ്‌വെയർ / ഹാർഡ്‌വെയർ നവീകരിക്കപ്പെടും. അതിനുശേഷം നിരത്തിലിറക്കുന്നതിനു മുന്നോടിയായി വാഹനം സുരക്ഷ പരിശോധനക്ക് വിധേയമാക്കിയേക്കുമെന്ന് യുഎസ് ഏജൻസി പറഞ്ഞു.
ടെസ്ല ഇലക്ട്രിക് കാറുകളിലെ സസ്‌പെൻഷൻ വീഴ്ചയെക്കുറിച്ച് നോർവേ ട്രാഫിക് സുരക്ഷാ റെഗുലേറ്ററി അതോറ്റി അന്വേഷണം പ്രഖ്യാപിച്ചതായി ഏജൻസികളെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസങ്ങളിൽ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. നോർവീജിയൻ പബ്ലിക് റോഡ്‌സ് അഡ്‌മിനിസ്‌ട്രേഷ (എൻപിആർഎ) നാണ് ടെസ്ല കാർ നിർമ്മാണത്തിലെ അപാകതക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.
ടെസ്ല മോഡൽ എസ്, എക്‌സ് പരമ്പരയിലെ വാഹനങ്ങളുടെ ലോവർ റിയർ കൺട്രോൾ സംവിധാനങ്ങളിലെ വീഴ്ചകളെക്കുറിച്ച് ഉപഭോക്തൃ പരാതികളുയരാൻ തുടങ്ങിയ സാഹചര്യത്തിലാണ് അന്വേഷണം. യുഎസിൽ തിരിച്ചു വിളിക്കപ്പെടുന്നതും ഇതേ മോഡലുകൾ.