ന്യൂ ഡല്‍ഹി: പ്രാദേശിക പാര്‍ട്ടികളെ ചേര്‍ത്തു നിര്‍ത്താതെ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഢിലും നിയമസഭ തെരഞ്ഞെടുപ്പിനെ ഒറ്റക്കു നേരിട്ട് തോല്‍വിയേറ്റുവാങ്ങിയതിന് കമല്‍നാഥ്, അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഘേല്‍ തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു.പ്രാദേശിക പാര്‍ട്ടികളെ കൂടെ നിര്‍ത്താതെ ബി.ജെ.പിക്കെതിരായ പോരാട്ടം സാധ്യമല്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നേതാക്കളെ രാഹുല്‍ ഓര്‍മിപ്പിച്ചു.
കോണ്‍ഗ്രസിനെപോലെ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ശ്രമിക്കുന്ന സമാന പാര്‍ട്ടികളുമായി എന്തുകൊണ്ട് ധാരണയുണ്ടാക്കിയില്ല എന്ന് രാഹുല്‍ ചോദിച്ചു. അതിരു കടന്ന ആത്മവിശ്വാസത്തില്‍ മുന്നോട്ടുപോയി മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ ദയനീയ പരാജയത്തിലേക്ക് നയിച്ച കമല്‍നാഥിന്റെ നടപടിയെ രാഹുല്‍ വിമര്‍ശിച്ചു. തോല്‍വിയുടെ പാഠമുള്‍ക്കൊണ്ട് ചെറുപാര്‍ട്ടികളുമായി സീറ്റ് ധാരണക്ക് കോണ്‍ഗ്രസ് ശ്രമിക്കണം. ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ ഓരോ വോട്ടും നിര്‍ണായകമാണെന്നും അതുള്‍ക്കൊണ്ട് വേണം മറ്റുള്ളവരുമായി സീറ്റുധാരണയിലെത്താനെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ഹിന്ദി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രചാരണരംഗത്ത് പരാജയമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍ തെലങ്കാനയില്‍ ശക്തമായ പ്രചാരണം നടത്തിയപ്പോള്‍ ഒരു വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തുനിന്ന് ഭരണത്തിലെത്തി. ബി.ജെ.പിയുടെ സംഘടനാ ശക്തിയാണ് മൂന്നിടങ്ങളിലും അവര്‍ക്ക് വിജയം സമ്മാനിച്ചതെന്ന ചില കോണ്‍ഗ്രസ് നേതാക്കളുടെ വാദത്തെ രാഹുല്‍ ഖണ്ഡിച്ചു. ബി.ജെ.പിയെ തോല്‍പിക്കാൻ കഴിയില്ലെന്ന് തോന്നിയ ഘട്ടത്തിലാണ് 2018ല്‍ മൂന്ന് സംസ്ഥാനങ്ങളും കോണ്‍ഗ്രസ് പിടിച്ചതെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.
2024ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും നേരിടാൻ പ്രതിപക്ഷ ഐക്യംകൊണ്ടേ സാധ്യമാകൂ എന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ പ്രവര്‍ത്തക സമിതിയില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ വിശാല താല്‍പര്യത്തിനുവേണ്ടി മൂന്നോ നാലോ സീറ്റുകള്‍ വിട്ടുകൊടുക്കുകയെന്നത് വലിയ വിഷയമായി കാണരുതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read also : ദുബൈയില്‍ ഇസ്രയേല്‍ സ്വദേശി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ
ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കേറ്റ അപ്രതീക്ഷിത പരാജയമായിരുന്നു വ്യാഴാഴ്ച രാത്രിവരെ നീണ്ട കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ മുഖ്യ ചര്‍ച്ച. താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അഭിപ്രായം അവഗണിച്ച് ഏകാധിപത്യ സ്വഭാവത്തില്‍ മുന്നോട്ടുപോകുകയാണ് കമല്‍നാഥ് ചെയ്തതെന്ന് പല അംഗങ്ങളും കുറ്റപ്പെടുത്തി. മധ്യപ്രദേശില്‍ സമാജ് വാദി പാര്‍ട്ടിക്ക് നേരത്തേ വാഗ്ദാനംചെയ്ത ആറ് സീറ്റുകള്‍ നല്‍കാതിരുന്ന കോണ്‍ഗ്രസിനെതിരെ അഖിലേഷ് യാദവ് രംഗത്തു വന്നിരുന്നു. ഇതിനു പുറമെയാണ് അഖിലേഷിനെ അവഹേളിച്ച് കമല്‍നാഥ് ‘അഖിലേഷ്- വഖിലേഷ്’ പരാമര്‍ശം നടത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു