ന്യൂ ഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായി മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ വിശ്വസ്തൻ തിരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് പത്മശ്രീ മടക്കിനല്‍കി ഗുസ്തി താരം ബജ്രംഗ് പുനിയ. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു.
ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിന് പിന്നാലെ താൻ ഗുസ്തി അവസാനിപ്പിക്കുകയാണെന്ന് സാക്ഷി മാലിക് പ്രഖ്യാപിച്ചിരുന്നു. ലൈംഗികാരോപണം നേരിടുന്ന ബി.ജെ.പി. എം.പി. കൂടിയായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിൻറെ ബിസിനസ് പങ്കാളിയും അനുയായിയുമായ സഞ്ജയ് സിങ്ങാണ് ഫെഡറേഷന്റെ പുതിയ അധ്യക്ഷൻ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















