ന്യൂഡല്‍ഹി: കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ 1404 കോടി രൂപ അനുവദിച്ചു. ഉത്സവ സീസണ്‍ കണക്കിലെടുത്താണ് തുക അനുവദിച്ചത്.അധിക നികുതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിയായിരിക്കും തുക നല്‍കുക. നിലവില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്ന നികുതി വിഹിതത്തോടൊപ്പം അധികമായി ഒരു വിഹിതം കൂടി നല്‍കാനാണ് കേന്ദ്ര തീരുമാനം.
പ്രതിമാസ നികുതി വിഹിതം ഡിസംബര്‍ 11ന് നല്‍കിയിരുന്നു. ഇതിന്റെ അധിക ഗഡു ആയിട്ടാണിപ്പോള്‍ പണം അനുവദിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കുമായിട്ടാണ് തുക. സാമൂഹ്യ പെൻഷൻ ഉൾപ്പെടെ കേരളത്തില്‍ വലിയ രീതിയില്‍ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ധനസഹായം.
Read also : ഭരണാധികാരികള്‍ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വരുന്നത് സ്വപ്നം : ശ്രീകുമാരൻ തമ്പി
28 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 72,961.21 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2024 ജനുവരി 24ന് വിവിധ സംസ്ഥാനങ്ങള്‍ക്ക് 72,000 കോടി രൂപ നല്‍കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.ഉത്തര്‍പ്രദേശിനാണ് ഏറ്റവും കൂടുതല്‍ നികുതി വിഹിതം അനുവദിച്ചത്. ഏതാണ്ട് 13,088 കോടി രൂപയാണ് അനുവദിച്ചത്. പശ്ചിമ ബംഗാളിന് 5488 കോടി രൂപയും അനുവദിച്ചും. കേരളത്തിന് നിലവില്‍ കിട്ടാനുള്ള 1408 കോടി രൂപയുടെ നികുതി വിഹിതത്തോടൊപ്പം 1404 കോടി രൂപ കൂടി അധിക വിഹിതമായി ലഭിക്കും. നികുതി വിഹിതം വിട്ടുനല്‍കാത്തതുമായി ബന്ധപ്പെട്ട് സംസ്ഥാനം കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു