ലഖ്നോ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠദിന ചടങ്ങുകളിലേക്ക് കോൺഗ്രസ് നേതാക്കൾക്കും ക്ഷണം. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മൻമോഹൻ സിങ്, മല്ലികാർജുൻ ഖാർഗെ, അധിർ രഞ്ജൻ ചൗധരി തുടങ്ങിയവർക്കെല്ലാം ക്ഷണമുണ്ട്.
രാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിനെ ഉദ്ധരിച്ച് വിശ്വഹിന്ദു പരിഷത് വർക്കിങ് പ്രസിഡന്റ് അലോക് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 22നാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠദിന ചടങ്ങുകൾ നടക്കുന്നത്. കോൺഗ്രസ് നേതാക്കൾ പ്രതിഷ്ഠദിന ചടങ്ങുകളിൽ പങ്കെടുത്തേക്കില്ലെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളിലേക്കു ക്ഷണം ലഭിച്ച പ്രമുഖരുടെ പേരുകൾ നേരത്തെ പുറത്ത് വന്നിരുന്നു. കേരളത്തിൽ നിന്ന് മോഹൻലാലിനും അമൃതാനന്ദമയിക്കും ക്ഷണമുണ്ട്.
സിനിമ മേഖലയിൽ നിന്ന് അമിതാഭ് ബച്ചന്‍, രജനികാന്ത്, അക്ഷയ് കുമാര്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, ചിരഞ്ജീവി, ഋഷഭ് ഷെട്ടി, ധനുഷ്, സംവിധായകരായ രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി തുടങ്ങിയവർക്കാണു ക്ഷണമുള്ളത്.
ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെൻഡുൽക്കർ, വിരാട് കോഹ്‍ലി, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി, രത്തൻ ടാറ്റ തുടങ്ങിയവരെയും ക്ഷണിച്ചിട്ടുണ്ട്. 50 വിദേശ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു