മസ്കത്ത്: സൂറിലെ സാമൂഹിക, സാംസ്കാരിക രംഗത്ത പ്രമുഖ വ്യക്തിത്വവും അൽഹരീബ് കമ്പനിയുടെ സി.ഇ.ഒയുമായ കോഴിക്കോട് കക്കോടിയിലെ പൂമക്കോത്ത് അബ്ദുൽ അസീസ് (74) നാട്ടിൽ നിര്യാതനായി.
40 വർഷത്തോളം ഒമാനിലുണ്ടായിരുന്ന ഇദ്ദേഹം ചികിത്സക്കായി രണ്ടു മാസം മുമ്പാണ് നാട്ടിലേക്ക് പോയത്. അൽജാമിഅ ഒമാൻ അലുമ്നിയുടെ വൈസ് പ്രസിഡന്‍റാണ്.
ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് ദാനിഷ്, മുഹമ്മദ് ജലീസ്, മുഹമ്മദ് ഷമീർ (മൂവരും അൽഹരീബ്), മുഹമ്മദ് തസ്നീം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു