ബീജിങ്: ചൈനയിലുണ്ടായ വന്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 131 ആയി. 1000 പേര്‍ക്ക് പരിക്കേറ്റു.
റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്ച രാത്രിയാണ് അനുഭവപ്പെട്ടത്. ഏതാണ്ട് ഒന്നര ലക്ഷത്തോളം വീടുകള്‍ തകര്‍ന്നതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗാന്‍സു, ഖിങ്ഹായ് പ്രവിശ്യകളില്‍ അന്തരീക്ഷ താപനില മൈനസ് 16 ഡിഗ്രസെല്‍ഷ്യസ് ആയതിനാല്‍ രക്ഷാപ്രവര്‍ത്തനം വന്‍വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ചൈനയുടെ ഭൂരിഭാഗം മേഖലകളിലും തണുത്ത കാറ്റ് വീശുകയാണ്. അന്തരീക്ഷ താപനില മൈനസ് പോയിന്റിലാണ്. 1500 ഫയര്‍ ഫൈറ്റേഴ്സ്, 1500 പോലീസ്, ആയിരം പിഎല്‍എ സൈനികരും 400 മെഡിക്കല്‍ സംഘവും രക്ഷാപ്രവര്ത്തിലേര്പ്പെട്ടിട്ടുണ്ട്. ഗാന്‍സു മേഖലയില്‍ നിന്നും 78 പേരെ രക്ഷപ്പെടുത്തി. എന്നാല്‍ 20 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
അതിനിടെ ചൈനയില്‍ ഭൂചലനത്തില്‍ നൂറിലധികം പേര് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് തായ്വാന് പ്രസിഡന്റ് സായ് ഇംഗ്-വെന്‍ അനുശോചനം രേഖപ്പെടുത്തുകയും ചൈനയ്ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു