ന്യൂ ഡല്‍ഹി: എല്ലാ വിഷയങ്ങളിലേക്കും ജാതിയെ വലിച്ചിഴക്കരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ. രാജ്യസഭയില്‍ സംസാരിക്കാൻ അനുവദിക്കാത്ത ഓരോ തവണയും അങ്ങനെ സംഭവിക്കുന്നത് താൻ ദലിതനായതുകൊണ്ടാണെന്ന് പറയണോ എന്നും അദ്ദേഹം ചോദിച്ചു.
ജാതിയുടെ പേരുപറഞ്ഞ് പുറത്തുള്ള ആളുകളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ സുരക്ഷാ വീഴ്ചയെക്കുറിച്ച് ഇരുസഭകളിലും സംസാരിക്കാതെ പുറത്ത് പരാമര്‍ശിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും വേണ്ടി സര്‍ക്കാര്‍ മാപ്പ് പറയേണ്ടതല്ലേയെന്നും ഖാര്‍ഗെ ചോദിച്ചു.
ഭരണഘടനാ പദവികള്‍ വഹിക്കുന്നവര്‍ തങ്ങളുടെ ജാതിയെക്കുറിച്ച് സംസാരിക്കുന്നത് ദുഃഖകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജൻ ചൗധരി പറഞ്ഞു. പാര്‍ലമെന്‍റിലെ സുരക്ഷ വീഴ്ചയില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
Read also : മോദി സർക്കാർ ജനാധിപത്യത്തിന്റെ കഴുത്തു ഞെരിക്കുന്നു : സോണിയ ഗാന്ധി
അതേസമയം പാര്‍ലമെന്റിനെയും ഉപരാഷ്ട്രപതി സ്ഥാനത്തെയും തന്‍റെ സമുദായത്തെയും അപമാനിക്കുന്നത് അനുവദിക്കില്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകര്‍ പറഞ്ഞിരുന്നു. പ്രതിപക്ഷ എം.പി.മാരെ കൂട്ടമായി സസ്പെൻഡ് ചെയ്തതിനെതിരെ പ്രതിഷേധിക്കവെയായിരുന്നു ധൻകറിനെതിരായ തൃണമൂല്‍ എം.പി കല്യാണ്‍ ബാനര്‍ജിയുടെ പരിഹാസം. ഒരിക്കലും ഉപരാഷ്ട്രപതിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹത്തോട് വലിയ ബഹുമാനമാണെന്നും മിമിക്രി ഒരു കലയാണെന്നുമാണ് കല്യാണ്‍ ബാനര്‍ജി പ്രതികരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു