ക്വാലാലംപൂര്‍: ഫലസ്തീൻ ജനതക്കെതിരെ തുടരുന്ന കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് ഇസ്രായേല്‍ കപ്പലുകള്‍ക്ക് തുറമുഖങ്ങളില്‍ വിലക്കേര്‍പ്പെടുത്തി മലേഷ്യൻ സര്‍ക്കാര്‍.പ്രധാനമന്ത്രി അൻവര്‍ ഇബ്രാഹിം പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേല്‍ ഷിപ്പിംഗ് കമ്പനിയുടെ കപ്പലുകള്‍ക്കാണ് രാജ്യത്തെ മുഴുവൻ തുറമുഖങ്ങളിലും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധനം ഉടൻ പ്രാബല്യത്തില്‍ വരുമെന്നും പ്രധാനമന്ത്രി അൻവര്‍ ഇബ്രാഹിം പറഞ്ഞു.
‘ഫലസ്തീൻ ജനതയ്ക്കെതിരെ തുടരുന്ന കൂട്ടക്കൊലയ്ക്കും ക്രൂരതയ്ക്കും എതിരായും അടിസ്ഥാന മാനുഷികതത്വങ്ങളും അന്താരാഷ്ട്ര നിയമങ്ങളും ലംഘിക്കുന്ന ഇസ്രായേലിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗാമായാണ് നിരോധനമെന്ന് അദ്ദേഹം പറഞ്ഞു.’ ഇതിനൊപ്പം ഇസ്രയേല്‍ പതാക പതിച്ച കപ്പലുകളെയെല്ലാം മലേഷ്യൻ തുറമുഖങ്ങളില്‍ നിന്ന് ചരക്ക് കയറ്റുന്നതില്‍ നിന്ന് വിലക്കുമെന്നും അൻവര്‍ പറഞ്ഞു.
ഫലസ്തീനില്‍ തുടരുന്ന നരനായാട്ടിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ ഉല്പന്നങ്ങള് ബഹിഷ്കരണം ആഹ്വാനം ചെയ്ത കൂട്ടായ്മ കപ്പലുകള്‍ക്കും മലേഷ്യയില്‍ വിലക്കേര്പ്പെടുത്തണമെന്നാവശ്യപ്പെട്ടിരുന്നു. ഇസ്രായേല്‍ കപ്പല്‍ കമ്പനികള്‍ക്ക് വ്യാപാര അവസരമൊരുക്കുന്നതോടെ ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഫലസ്തീനികള്‍ക്കെതിരെ സയണിസ്റ്റ് ഭരണകൂടം നടത്തുന്ന അതിക്രമങ്ങള്‍ മലേഷ്യൻ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്ന് ലോകം മനസിലാക്കുമെന്നും സംഘടന വ്യക്തമാക്കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു