ചെന്നൈ : തമിഴ്നാട്ടില്‍ കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയില്‍ 10 പേര്‍ മരിച്ചതായി തമിഴ്നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണ ചൊവ്വാഴ്ച അറിയിച്ചു. തിരുനെല്‍വേലി, തൂത്തുക്കുടി ജില്ലകളിലായി മഴക്കെടുതിയില്‍ 10 പേര്‍ മരിച്ചു. മതില്‍ ഇടിഞ്ഞുവീണും വൈദ്യുതാഘാതമേറ്റും ആളുകള്‍ മരിച്ചതായി അദ്ദേഹം സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങളോട് പറഞ്ഞു.
തെക്കൻ ജില്ലകളില്‍, പ്രത്യേകിച്ച് തിരുനെല്‍വേലി, തൂത്തുക്കുടി എന്നിവിടങ്ങളില്‍ റെക്കോര്‍ഡ് മഴയെത്തുടര്‍ന്നാണ് വെള്ളപ്പൊക്കമുണ്ടായത്. തിരുനെല്‍വേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. അണ്ണാ സര്‍വകലാശാല തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റി. തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി, വിരുദുനഗര്‍, തെങ്കാശി ജില്ലകളില്‍ ശനിയാഴ്ചവരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്.
തീവണ്ടിയിലെ യാത്രക്കാരെ രക്ഷപ്പെടുത്തിയത് 40 മണിക്കൂറിനുശേഷം
തമിഴ്നാട്ടിലെ തെക്കൻ ജില്ലകളില്‍ പ്രളയക്കെടുതികളനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ തുടരുന്നു. റെയില്‍പ്പാളം ഒലിച്ചുപോയതിനെത്തുടര്‍ന്ന് ശ്രീവൈകുണ്ഡം റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയ 509 യാത്രക്കാരെ 40 മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി.
പ്രളയത്തെത്തുടര്‍ന്ന് തിരുച്ചെന്തൂര്‍-ചെന്നൈ പാതയില്‍ ശ്രീവൈകുണ്ഡം റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയില്‍ കുടുങ്ങിയ യാത്രക്കാരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നു. അഞ്ച് ജില്ലകളിലെ 40 ലക്ഷത്തോളം പേര്‍ പ്രളയക്കെടുതികളുടെ പിടിയിലാണെന്നും കേന്ദ്ര-സംസ്ഥാന ഏജൻസികളും മൂന്ന് സേനാ വിഭാഗങ്ങളും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. നാല് വ്യോമസേനാ ഹെലികോപ്റ്ററുകളും രണ്ട് നാവികസേനാ ഹെലികോപ്റ്ററുകളും രണ്ട് തീരരക്ഷാ സേനാ ഹെലികോപ്റ്ററുകളും രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്. നാലുപേരാണ് ഇതുവരെ മരണമടഞ്ഞത്.
റെയില്‍പ്പാളത്തിനടിയിലെ മണ്ണ് ഒലിച്ചുപോയതിനെത്തുടര്‍ന്ന് തൂത്തുക്കുടിയിലെ ശ്രീവൈകുണ്ഡം സ്റ്റേഷനില്‍ നിര്‍ത്തിയിട്ട തീവണ്ടിയില്‍ കുടുങ്ങിയ 509 യാത്രക്കാരെ ചൊവ്വാഴ്ച സന്ധ്യയോടെയാണ് രക്ഷപ്പെടുത്തിയത്. ക്ഷേത്രനഗരമായ തിരുച്ചെന്തൂരില്‍നിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന എക്സ്പ്രസ് (20606) ഞായറാഴ്ച രാത്രി 9.20-ഓടെയാണ് ശ്രീവൈകുണ്ഡത്ത് യാത്ര അവസാനിപ്പിച്ചത്.
800 യാത്രക്കാരാണ് ഇതിലുണ്ടായിരുന്നത് 300-ഓളം പേരെ ബസിലും വാനിലുമായി തൊട്ടടുത്ത സ്കൂളിലെ ദുരിതാശ്വാസ ക്യാമ്ബിലെത്തിച്ചെങ്കിലും പ്രളയജലം ഉയര്‍ന്നതുകാരണം ബാക്കിയുള്ളവര്‍ വണ്ടിയില്‍ കുടുങ്ങിപ്പോയി. ഒരു ഗര്‍ഭിണിയെയും കുട്ടിയെയും ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി. ബാക്കിയുള്ളവരെ കയറുകെട്ടി വഴി തിരിച്ച് മൂന്നുകിലോമീറ്റര്‍ നടത്തിയാണ് റോഡിലെത്തിച്ചത്.
തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം; ചില വണ്ടികള്‍ റദ്ദാക്കി
ചെന്നൈ: തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഇതുവഴിയുള്ള ഏതാനും തീവണ്ടികള്‍ ബുധനാഴ്ചയും പൂര്‍ണമായോ ഭാഗികമായോ റദ്ദാക്കി. ചെന്നൈയില്‍നിന്ന് തിരുനെല്‍വേലിയിലേക്കും തിരിച്ചുമുള്ള വന്ദേഭാരത് എക്സ്പ്രസ് (20665/6) പൂര്‍ണമായി റദ്ദാക്കിയ വണ്ടികളില്‍പ്പെടുന്നു.
വ്യാഴാഴ്ചത്തെ തിരുനെല്‍വേലി-ഗാന്ധിധാം ഹംസഫര്‍ എക്സ്പ്രസ് (20923) തിരുവനന്തപുരത്തുനിന്നാണ് പുറപ്പെടുക. 18-ന് പുറപ്പെട്ട ഗാന്ധിധാം- തിരുനെല്‍വേലി ഹംസഫര്‍ എക്സ്പ്രസ് (20924) തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.
ചൊവ്വാഴ്ചത്തെ മധുര-പുനലൂര്‍ വണ്ടി (16729) നാഗര്‍കോവിലില്‍നിന്നാണ് യാത്ര പുറപ്പെട്ടത്. പുനലൂര്‍-മധുര എക്സ്പ്രസ് (16730) നാഗര്‍കോവിലില്‍ യാത്ര അവസാനിപ്പിച്ചു. ഈ വണ്ടി ബുധനാഴ്ച പൂര്‍ണമായി സര്‍വീസ് നടത്തും. വണ്ടി റദ്ദാക്കിയതായി നേരത്തേ അറിയിച്ചിരുന്നു. ചൊവ്വാഴ്ചത്തെ തിരുനെല്‍വേലി- പാലക്കാട് പാലരുവി എക്സ്പ്രസ് (16791)തെങ്കാശിയില്‍ നിന്നാണ് പുറപ്പെട്ടത്. കന്യാകുമാരി-പുനലൂര്‍ എക്സ്പ്രസ് (06640) നാഗര്‍കോവിലില്‍നിന്ന് പുറപ്പെട്ടു.
മഴ മുന്നറിയിപ്പ് വൈകി കേന്ദ്രകാലാവസ്ഥാ വകുപ്പിനെതിരേ തമിഴ്നാട് സര്‍ക്കാര്‍
ചെന്നൈ: മഴ മുന്നറിയിപ്പ് യഥാസമയം നല്‍കുന്നതില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പരാജയപ്പെട്ടുവെന്ന ആരോപണവുമായി തമിഴ്നാട് സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിലാണ് വിമര്‍ശനം.
കൃത്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കില്‍ വെള്ളപ്പൊക്കം മൂലമുണ്ടായനാശനഷ്ടം ലഘൂകരിക്കായിരുന്നുവെന്നും എന്നാല്‍ കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഇക്കാര്യത്തില്‍ പരാജയപ്പെട്ടുവെന്നും മന്ത്രി മനോ തങ്കരാജ് ആരോപിച്ചു.
പാശ്ചാത്യരാജ്യങ്ങളിലെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുമായി താരതമ്യംചെയ്യുമ്ബോള്‍ ഇന്ത്യയിലെ സംവിധാനം കാര്യക്ഷമമല്ല. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി കൂടുതല്‍ശ്രദ്ധ ചെലുത്തണം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ ആധുനികവത്കരണം നടപ്പാക്കാൻ നടപടിയെടുക്കണം. പാശ്ചാത്യരാജ്യങ്ങളുടെ മാതൃക പിന്തുടരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കാലാവസ്ഥാനിരീക്ഷണ കേന്ദ്രം തൂത്തുക്കുടി, തിരുനെല്‍വേലി, തെങ്കാശി, കന്യാകുമാരി ജില്ലകള്‍ക്ക് ഡിസംബര്‍ 18-നാണ് ചുവപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. എന്നാല്‍ തലേദിവസം തന്നെ കനത്തമഴ ആരംഭിച്ചിരുന്നു. ചുവപ്പ് മുന്നറിപ്പ് പുറപ്പെടുവിച്ചതിന് മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ തൂത്തുക്കുടിയും തിരുനെല്‍വേലിയും പ്രളയത്തിന്റെ പിടിയിലായിരുന്നു. ഇതാണ് വിമര്‍ശനത്തിന് കാരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു